SBI Updates: നിങ്ങള്‍ എസ്ബിഐയുടെ ഉപയോക്താവാണെങ്കിൽ നിങ്ങളുടെ പുതിയ മൊബൈല്‍ നമ്പർ ബാങ്കിൽ അപ്ഡേറ്റ് ചെയ്തില്ലയെങ്കിൽ ടെൻഷൻ ആകണ്ട കേട്ടോ അതിനായി ഈ കൊറോണ സമയത്ത് ബാങ്കിലോട്ടൊന്നും പോകണ്ട പകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അവതരിപ്പിച്ചിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി (SBI) ബന്ധിപ്പിക്കുന്നത് അത്യാവശ്യമായ കാര്യമാണ്. അതിലൂടെ നിങ്ങളുടെ ബാങ്ക് ഇടപാടുകളെല്ലാം കൃത്യസമയത്ത് അറിയാൻ കഴിയും എന്ന് മാത്രമല്ല നിങ്ങൾ അറിയാതെ നടക്കുന്ന തട്ടിപ്പ് ഇടപാടുകളെക്കുറിച്ച് അറിയാനും കഴിയും.
SBI മൊബൈല്‍ നമ്പര്‍ ബാങ്കിൽ പോകാതെ വീട്ടിലിരുന്ന് എങ്ങനെ അപ്‌ഡേറ്റു ചെയ്യാമെന്ന് നോക്കാം..
-നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ ലോഗിന്‍ ചെയ്യുക എന്നതാണ്
-ശേഷം മൈ അക്കൗണ്ട് & പ്രൊഫൈലില്‍ പോവുക
-പ്രൊഫൈല്‍ ക്ലിക്ക് ചെയ്യുക
-പേഴ്‌സണല്‍ ഡീറ്റിയല്‍സ് തിരഞ്ഞെടുക്കുക
-ശേഷം ക്വുക്ക് കോണ്‍ട്ക്റ്റില്‍ ക്ലിക്ക് ചെയ്ത് ശേഷം എഡിറ്റ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക
-അവിടെ പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക
-അപ്പോൾ ഒരു ഒടിപി നമ്പര്‍ ജനറേറ്റ് ചെയ്യും. നിങ്ങളുടെ പഴയ നമ്പറിലേക്ക് വന്നിരിക്കുന്ന ഒടിപി നല്‍കുക
-ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക
-അപ്പോൾ സ്‌ക്രീനില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തുക എന്നൊരു പോപ് അപ്പ് സന്ദേശം കാണാം. ഓക്കെ ക്ലിക്ക് ചെയ്ത് തുടരുക
-3 വ്യത്യസ്ത മൊബൈല്‍ നമ്പര്‍ പരിശോധന രീതികള്‍ പുതിയ സ്‌ക്രീനില്‍ കാണിക്കും.
1. ഇരു ഫോണ്‍ നമ്പറുകളിലും ഒടിപി വരുന്ന വഴി
2. എടിഎമ്മിലൂടെ അനുമതി നല്‍കാവുന്ന ഇന്റര്‍നെറ്റ് ബാങ്കിംഗ് റിക്വസ്റ്റ്
3. കോണ്‍ടാക്റ്റ് സെന്റര്‍ വഴി അനുമതി നല്‍കുക
ഇനി നമുക്ക് SBI മൊബൈല്‍ ആപ്പിലൂടെ മൊബൈല്‍ നമ്പര്‍ എങ്ങനെ മാറ്റാം എന്ന് നോക്കാം
-എസ്ബിഐ മൊബൈല്‍ ആപ്പില്‍ ലോഗ്ഇന്‍ ചെയ്യുക
-മെനു ടാബില്‍ നിന്നും മൈ പ്രൊഫൈല്‍ തിരഞ്ഞെടുത്തശേഷം എഡിറ്റിൽ ക്ലിക്ക് ചെയ്യുക
-പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക
-ഒടിപി ജനറേറ്റ് ചെയ്ത് പഴയ മൊബൈല്‍ നമ്പറില്‍ വന്നിരിക്കുന്ന ഒടിപി നല്‍കുക
-ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക
Also Read: Buddha Purnima 2021: അറിയാം ഭഗവാൻ ബുദ്ധൻ പകർന്നുതന്ന പാഠങ്ങൾ
അതുപോലെ അപേക്ഷാ സ്റ്റാറ്റസും വെബ്‌സൈറ്റിലൂടെ ഇതേ രീതിയില്‍ പരിശോധിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ എസ്ബിഐയില്‍ ലോഗ് ഇന്‍ ചെയ്ത് പ്രൊഫൈലില്‍ നിന്നും പേഴ്‌സണല്‍ ഡീറ്റിയല്‍സ് തിരഞ്ഞെടുക്കുക. ശേഷം മൊബൈല്‍ നമ്പര്‍ പുതുക്കുക എന്ന ഹൈപ്പര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം അപേക്ഷാ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റാറ്റസ് കാണാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...