SBI Customers alert! 10,000 രൂപ പിന്‍വലിക്കണോ? ഈ ATM നിയമം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank of India (SBI) ഉപഭോക്താക്കൾക്ക് കാലാകാലങ്ങളിൽ സൗകര്യപ്രദവും സുരക്ഷിതവുമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 10:16 PM IST
  • ATM തട്ടിപ്പുകൾ സർവസാധാരണമായതോടെയാണ് തങ്ങളുടെ ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് SBI പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
SBI Customers alert! 10,000 രൂപ  പിന്‍വലിക്കണോ? ഈ ATM നിയമം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

SBI Customers alert: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ State Bank of India (SBI) ഉപഭോക്താക്കൾക്ക് കാലാകാലങ്ങളിൽ സൗകര്യപ്രദവും സുരക്ഷിതവുമായ നിരവധി ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്. 

ATM തട്ടിപ്പുകൾ സർവസാധാരണമായതോടെയാണ്  തങ്ങളുടെ  ഉപയോക്താക്കളെ തട്ടിപ്പില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യവുമായാണ്  SBI ഈ മാറ്റങ്ങള്‍  കൊണ്ടുവരുന്നത്.

ബാങ്കിംഗ്  പ്രവര്‍ത്തനങ്ങള്‍ കൂടുതൽ സുരക്ഷിതവും  സൗകര്യപ്രദവുമാക്കി മാറ്റാന്‍    എടിഎം പണം  പിൻവലിക്കൽ  (ATM Cash Withdrwal) പ്രക്രിയയിൽ വലിയ മാറ്റം വരുത്തിയിരിയ്ക്കുകയാണ്.  

തങ്ങളുടെ  ഉപഭോക്താക്കളെ അവരുടെ പണമിടപാടുകളില്‍ സഹായിക്കുന്നതിനും ഒപ്പം ഓൺലൈൻ ബാങ്കി൦ഗുമായോ എടിഎമ്മുമായോ ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളിൽ സംരക്ഷിക്കുന്നതിനുമായി സുരക്ഷിതവും സൗകര്യപ്രദവുമായ പുതിയ ഫീച്ചറുകൾ ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുകയാണ്.  

അത്തരം സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു സേവനമാണ് SBIയുടെ   OTP അടിസ്ഥാനമാക്കിയുള്ള ATM പണം പിൻവലിക്കൽ.  ഈ  സുരക്ഷാ പ്രക്രിയ SBI കാർഡ് ഉടമകളെ അനധികൃത എടിഎം പണം  തട്ടിപ്പില്‍നിന്നും  സംരക്ഷിക്കുന്നു.

SBIയുടെ OTP അടിസ്ഥാനമാക്കിയുള്ള എടിഎം പണം പിൻവലിക്കൽ 10,000 രൂപയോ അതിൽ കൂടുതലോ പണം പിൻവലിക്കുന്നതിന്  ഈ പുതിയ നിയമങ്ങള്‍ ബാധകമാണ്.

പുതിയ മാറ്റത്തിന്‍റെ ഭാഗമായി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ രജിസ്റ്റര്‍ചെയ്ത  മൊബൈൽ ഫോണുകളിൽ  OTP നമ്പർ ലഭിക്കുന്നതായിരിക്കും. ഈ OTP നൽകിയാൽ മാത്രമേ ഇനിമുതല്‍  പണം പിൻവലിക്കാൻ കഴിയു.

ATM OTP എങ്ങനെയാണ്  പ്രവർത്തിക്കുക?

OTP സ്ഥിരീകരണത്തിലൂടെ ATM പണമിടപാട് നടത്താനുള്ള സംവിധാനം 2020  ലാണ്  SBI ആരംഭിച്ചത്.   ഇനി മുതല്‍ SBI ATM -ല്‍ നിന്നും പണം  പിന്‍വലിക്കുമ്പോള്‍   ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക്ഒരു  OTP നമ്പര്‍ ലഭിക്കും. ഈ നമ്പര്‍  നൽകിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകൂ. OTPതെറ്റായി നൽകിയാൽ പണം പിൻവലിക്കാനാകില്ല.

Also Read: Old One Rupee Note: ഈ 1 രൂപയുടെ നോട്ട് നിങ്ങളുടെ കൈവശമുണ്ടെങ്കിൽ നേടാം 7 ലക്ഷം രൂപ

ആർക്കൊക്കെ ഈ സേവനം ലഭ്യമാകും?

SBI ATM കാർഡ് ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് തന്നെ പണം പിൻവലിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.

OTP നൽകി എങ്ങനെയാണ്  പണം പിൻവലിക്കാന്‍ സാധിക്കുക? 

നിങ്ങൾ പണം പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ എസ്ബിഐയിൽ രജിസ്റ്റർ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ബാങ്ക് നാലക്ക ഓടിപി  (4 digit OTP) അയയ്ക്കും.  ഒരൊറ്റ ഇടപാടിനായി മാത്രം ബാങ്ക് നൽകുന്ന നമ്പറാണ് ഇത്.  നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയെന്നു ടൈപ്പ് ചെയ്ത് നൽകിയാൽ, ഓടിപി കോഡ് നൽകേണ്ട ഒരു വിൻഡോ സ്‌ക്രീൻ തുറക്കും. അവിടെ ഈ ഓടിപി ടൈപ് ചെയ്ത് നൽകിയാൽ  നിങ്ങൾക്ക് പണം ലഭിക്കും.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

   

 

 

 

Trending News