ATM Rule: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, PIN നമ്പര്‍ മാത്രം നല്‍കിയാല്‍ പണം ലഭിക്കില്ല

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. അതായത് ഇനി എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൂടെ കരുതിയിരിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ നേരിടും.

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 04:26 PM IST
  • SBI അടുത്തിടെ എടിഎം പണം പിൻവലിയ്ക്കലുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റം വവരുത്തിയിരിയ്ക്കുകയാണ്.
  • ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്
ATM Rule: SBI ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, PIN നമ്പര്‍ മാത്രം നല്‍കിയാല്‍ പണം ലഭിക്കില്ല

SBI ATM Rules: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. അതായത് ഇനി എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൂടെ കരുതിയിരിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ നേരിടും.

SBI അടുത്തിടെ എടിഎം പണം പിൻവലിയ്ക്കലുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാതലായ മാറ്റം വവരുത്തിയിരിയ്ക്കുകയാണ്. ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. അതായത്, ഇനി പണം  പിന്‍വലിക്കുമ്പോള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതായി വരും...!!

Also Read:  Bank Account: ബാങ്ക് അക്കൗണ്ട് നിഷ്ക്രിയമായാല്‍ അക്കൗണ്ടിലെ പണം നഷ്ടമാകുമോ?

അതായത്, SBI എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി മുതല്‍ PIN നമ്പര്‍ മാത്രം നല്‍കിയാല്‍ പോരാ, ഒടിപി കൂടി നൽകേണ്ടി വരും  OTP നല്‍കാതെ  ATM-ല്‍നിന്നും പണം ലഭിക്കില്ല. 

Also Read:  PAN Card Update: നിങ്ങളുടെ പക്കല്‍ 2 പാൻ കാർഡുകൾ ഉണ്ടോ? ഇക്കാര്യം ചെയ്തോളൂ, അല്ലെങ്കില്‍ കനത്ത പിഴ

പുതിയ നിയമം അനുസരിച്ച് എല്ലായ്പ്പോഴും പണം പിന്‍വലിക്കുമ്പോള്‍, അതായത് ചെറിയ തുകയ്ക്ക് ബാങ്ക് OTP ആവശ്യപ്പെടില്ല.  പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി.  ഉപഭോക്താവിന്‍റെ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്കാണ് OTP അയയ്ക്കുക. അതിനാല്‍, പണം പിന്‍ വലിക്കാന്‍ പോകുമ്പോള്‍ മൊബൈല്‍ഫോണ്‍ കൂടെ കരുതിയിരിക്കണം.

ഘട്ടം ഘട്ടമായുള്ള ഗൈഡ്

ഒറ്റ ഇടപാടിന് ഉപഭോക്താവിന് ലഭിക്കുന്ന നാലക്ക നമ്പറായിരിക്കും OTP.

 നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകിക്കഴിഞ്ഞാൽ, എടിഎം സ്ക്രീനിൽ OTP നൽകാൻ നിങ്ങളോട് ആവശ്യപ്പെടും.

ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നിങ്ങൾ നൽകണം. 

ഇന്നത്തെ കാലത്ത് പണം തട്ടിയെടുക്കാന്‍ പലതരത്തിലുള്ള അടവുകളാണ് ഇക്കൂട്ടര്‍ പയറ്റുന്നത്.  ഒരു മാര്‍ഗ്ഗം കഴിയുമ്പോള്‍ അടുത്തത്. അതിനാല്‍, സാധാരണക്കാര്‍ തട്ടിപ്പില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. അതിനാലാണ് ബാങ്ക് ഇത്തരത്തിലുള്ള സുരക്ഷാ നടപടികള്‍ നടപ്പാക്കി വരുന്നത്. 

ഈ പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് ഏറെ സഹായകമായിരിയ്ക്കും എന്ന് ബാങ്ക് അവകാശപ്പെടുന്നു. ഓൺലൈൻ പണത്തട്ടിപ്പില്‍ നിന്നും ഒരു പരിധിവരെ  ഉപഭോക്താക്കളെ രക്ഷിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിയ്ക്കും, ബാങ്ക് പറയുന്നു. 

പുതിയ നിയമം സുരക്ഷാ സംവിധാനം കൂടുതല്‍ ബലവത്താക്കുമെന്നും എടിഎമ്മുകളിലൂടെ സുരക്ഷിതമായി പണമിടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കൾക്ക് സാധിക്കുമെന്നും ബാങ്ക് അവകാശപ്പെടുന്നു. പുതിയ നിയമത്തോടെ  ഉപഭോക്താക്കൾക്ക് തട്ടിപ്പ്  അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News