BharatPe: ഭാരത്‌പേ മുൻ എംഡി വാങ്ങിയ ശമ്പളം 1.69 കോടി, ഭാര്യക്ക് 63 ലക്ഷം

നിലവിൽ, 88.6 കോടി രൂപയുടെ കമ്പനി ഫണ്ട് തട്ടിയെടുത്തുവെന്നാരോപിച്ച് ഫിൻ‌ടെക് പ്ലാറ്റ്‌ഫോം അഷ്‌നീറിനും കുടുംബത്തിനുമെതിരെ നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 10:16 AM IST
  • മുൻ സിഇഒ സുഹൈൽ സമീർ 2022 സാമ്പത്തിക വർഷത്തിൽ 2.1 കോടി രൂപ
  • ചെയർമാൻ രജനീഷ് കുമാറിന് 21.4 ലക്ഷം രൂപ
  • സഹസ്ഥാപകൻ ശാശ്വത് നക്രാനി 29.8 ലക്ഷം രൂപ
BharatPe: ഭാരത്‌പേ മുൻ എംഡി വാങ്ങിയ ശമ്പളം 1.69 കോടി, ഭാര്യക്ക്  63 ലക്ഷം

ന്യൂഡൽഹി: യുപിഐ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഭാരത്‌പേ മുൻ മാനേജിംഗ് ഡയറക്ടർ അഷ്‌നീർ ഗ്രോവർ 2022 സാമ്പത്തിക വർഷത്തിൽ 1.69 കോടി രൂപയും ഭാര്യയും കമ്പനിയുടെ മുൻ കൺട്രോൾ വിഭാഗം മേവിയുമായ മാധുരി ജെയിൻ 63 ലക്ഷം രൂപയും ശമ്പള ഇനത്തിൽ കൈപ്പറ്റിയതായി കണക്കുകൾ. കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗിൽ പുറത്തുവിട്ട കണക്കുകളാണിത്.

കമ്പനി രജിസ്ട്രാർ ഓഫ്  സമർപ്പിച്ച സാമ്പത്തിക പ്രസ്താവന പ്രകാരം, മുൻ സിഇഒ സുഹൈൽ സമീർ 2022 സാമ്പത്തിക വർഷത്തിൽ 2.1 കോടി രൂപയും ചെയർമാൻ രജനീഷ് കുമാറിന് 21.4 ലക്ഷം രൂപയും സഹസ്ഥാപകൻ ശാശ്വത് നക്രാനി 29.8 ലക്ഷം രൂപയും ശമ്പള ഇനത്തിൽ നേടി. നിലവിൽ, 88.6 കോടി രൂപയുടെ കമ്പനി ഫണ്ട് തട്ടിയെടുത്തുവെന്നാരോപിച്ച് ഫിൻ‌ടെക് പ്ലാറ്റ്‌ഫോം അഷ്‌നീറിനും കുടുംബത്തിനുമെതിരെ നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

അതേസമയം ഈ ശമ്പള കണക്കുകൾ കമ്പനിയുടെ ഒാഹരി വിഹിതം കൂട്ടാതെയുള്ളതാണ്.  കമ്പനിക്ക് 2022-ൽ 70 കോടി രൂപയുടെ സ്റ്റോക്ക് പേയ്‌മെന്റ് ചെലവുകൾ ഉണ്ടായി. അതേസമയം, നിർബന്ധിത കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറുകളുടെ (സിസിപിഎസ്) ന്യായവിലയിലെ മാറ്റവുമായി ബന്ധപ്പെട്ട ചിലവിൽ 2021- ൽ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 1,619.2 കോടി രൂപയായിരുന്നു.

രജിസ്ട്രാർ ഓഫ് കമ്പനിയുടെ (ആർഒസി) സാമ്പത്തിക പ്രസ്താവന പ്രകാരം, ചെലവ് കൂടാതെ, കമ്പനിയുടെ നഷ്ടം 2022 സാമ്പത്തിക വർഷത്തിൽ 2.2 മടങ്ങ് വർധിച്ച് 828.2 കോടി രൂപയായി.അതേസമയം ആകെ വരുമാനം 2021 സാമ്പത്തിക വർഷത്തിലെ 119 കോടി രൂപയിൽ നിന്ന് 3.8 മടങ്ങ് വർധിച്ച് 456.8 കോടി രൂപയായി. 2018-ൽ സ്ഥാപിതമായ ഭാരത്പേ നിലവിൽ 400-ലധികം നഗരങ്ങളിലായി ഒരു കോടി വ്യാപാരികൾക്ക് സേവനം നൽകുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News