Monthly Expenses: മാർച്ച് ഒന്ന് മുതൽ പുതിയ നിയമങ്ങൾ; ബജറ്റ് താളം തെറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Banking rules change: റിസർവ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പല ബാങ്കുകളും എംസിഎൽആർ നിരക്ക് വർധിപ്പിച്ചത്. ഇത് ലോണിനെയും ഇഎംഐയെയും നേരിട്ട് ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 27, 2023, 09:26 AM IST
  • എൽ‌പി‌ജി, സി‌എൻ‌ജി, പി‌എൻ‌ജി ഗ്യാസ് വിലകൾ എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് നിശ്ചയിക്കുന്നത്
  • കഴിഞ്ഞ തവണ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചില്ലെങ്കിലും ഇത്തവണ വില വർധിപ്പിക്കുമെന്നാണ് കരുതുന്നത്
Monthly Expenses: മാർച്ച് ഒന്ന് മുതൽ പുതിയ നിയമങ്ങൾ; ബജറ്റ് താളം തെറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

മാർച്ച് ഒന്ന് മുതൽ, നിരവധി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും, അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിച്ചേക്കാം. സോഷ്യൽ മീഡിയ, ബാങ്ക് ലോണുകൾ, എൽപിജി സിലിണ്ടറുകൾ, ബാങ്ക് അവധികൾ തുടങ്ങി നിരവധി സുപ്രധാന മാറ്റങ്ങൾ മാർച്ച് ആദ്യം ഉണ്ടാകാം. അതേ സമയം ട്രെയിൻ ടൈംടേബിളിലും മാറ്റങ്ങൾ കാണാം. അതിനാൽ ഏതൊക്കെ പുതിയ നിയമങ്ങളാണ് മാർച്ചിൽ നടപ്പിലാക്കാൻ പോകുന്നതെന്നും അവ നിങ്ങളുടെ പ്രതിമാസ ചെലവുകളെ എങ്ങനെ ബാധിക്കുമെന്നും നോക്കാം.

ബാങ്ക് ലോൺ ചെലവേറിയതായിരിക്കും: റിസർവ് ബാങ്ക് അടുത്തിടെ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പല ബാങ്കുകളും എംസിഎൽആർ നിരക്ക് വർധിപ്പിച്ചത്. ഇത് ലോണിനെയും ഇഎംഐയെയും നേരിട്ട് ബാധിക്കും. വായ്പാ പലിശ നിരക്കുകൾ വർധിച്ചേക്കാം, ഇഎംഐകളുടെ ഭാരം സാധാരണക്കാരെ ബുദ്ധിമുട്ടിച്ചേക്കാം.

ALSO READ: Bank Holidays In March 2023: മാർച്ചിൽ 12 ദിവസം ബാങ്ക് അവധി; അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് അറിയാം

എൽപിജി, സിഎൻജി വിലകൾ വർധിച്ചേക്കാം: എൽ‌പി‌ജി, സി‌എൻ‌ജി, പി‌എൻ‌ജി ഗ്യാസ് വിലകൾ എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് നിശ്ചയിക്കുന്നത്. കഴിഞ്ഞ തവണ പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചില്ലെങ്കിലും ഇത്തവണ വില വർധിപ്പിക്കുമെന്നാണ് കരുതുന്നത്.

ട്രെയിൻ സമയക്രമത്തിൽ മാറ്റം: വേനൽക്കാലം ആരംഭിക്കുന്നതിനാൽ ഇന്ത്യൻ റെയിൽവേ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയേക്കും. ഇതിന്റെ പട്ടിക മാർച്ചിൽ പുറത്തുവിട്ടേക്കും. റിപ്പോർട്ടുകൾ കണക്കിലെടുത്താൽ, മാർച്ച് ഒന്നു മുതൽ ആയിരക്കണക്കിന് പാസഞ്ചർ ട്രെയിനുകളുടെയും അയ്യായിരത്തോളം ഗുഡ്‌സ് ട്രെയിനുകളുടെയും സമയക്രമത്തിൽ മാറ്റം വരുത്തും.

മാർച്ചിൽ 12 ദിവസം ബാങ്കുകൾ അവധിയായിരിക്കും: മാർച്ചിൽ ഹോളിയും നവരാത്രിയും ഉൾപ്പെടെ 12 ദിവസം ബാങ്കുകൾ അവധിയായിരിക്കും. പ്രതിവാര ബാങ്ക് അവധികളും ഇതിൽ ഉൾപ്പെടുന്നു. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ച ഇന്ത്യയിലെ ബാങ്കുകൾക്ക് പ്രവൃത്തി ദിവസമാണ്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് അവധിയാണ്. 2023 മാർച്ചിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കലണ്ടർ അനുസരിച്ച്, സ്വകാര്യ, സർക്കാർ ബാങ്കുകൾ 12 ദിവസം അവധിയായിരിക്കും.

ALSO READ: LIC Policy: എൽഐസി പോളിസിയിൽ ഒറ്റത്തവണ നിക്ഷേപത്തിലൂടെ പെൻഷന് മുൻപ് തന്നെ മാസം ഒരു ലക്ഷം രൂപ നേടാം

സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റത്തിന് സാധ്യത: അടുത്തിടെ ഇന്ത്യൻ സർക്കാർ ഐടി നിയമങ്ങളിൽ മാറ്റം വരുത്തി. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇനി മുതൽ ഇന്ത്യയുടെ പുതിയ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾക്കാണ് പുതിയ നിയമം ബാധകമാകുക. മാർച്ചിൽ ഈ പുതിയ നിയമം നടപ്പാക്കിയേക്കും. തെറ്റായ പോസ്റ്റുകൾ പങ്കുവച്ചാൽ ഉപയോക്താക്കൾ പിഴയും നൽകേണ്ടി വന്നേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News