New Rules in July 2023: ജൂലൈ 1 മുതൽ വലിയ സാമ്പത്തിക മാറ്റങ്ങള്‍, നിങ്ങളെ എങ്ങിനെ ബാധിക്കും?

New Rules in July 2023:  ജൂലൈ മാസവും ഇതില്‍ നിന്ന് വ്യതുസ്തമല്ല. അതായത്, ഈ മാസവും പിറക്കുന്നത് ഏറെ മാറ്റങ്ങളോടെയാണ്. ഏറെ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 05:45 PM IST
  • 2023 ജൂലൈ മാസവും ഇതില്‍ നിന്ന് വ്യതുസ്തമല്ല. അതായത്, ഈ മാസവും പിറക്കുന്നത് ഏറെ മാറ്റങ്ങളോടെയാണ്. ഏറെ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകും.
New Rules in July 2023: ജൂലൈ 1 മുതൽ വലിയ സാമ്പത്തിക മാറ്റങ്ങള്‍, നിങ്ങളെ എങ്ങിനെ ബാധിക്കും?

Financial Changes in July 2023: എല്ലാ മാസവും പിറക്കുന്നത്‌ വലിയ മാറ്റങ്ങളോടെയാണ്. അതായത്, നമ്മുടെ പോക്കറ്റിനെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഈ സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  

Also Read:  MK Stalin on UCC: ഏകീകൃത സിവിൽ കോഡ് ആദ്യം ബാധകമാക്കേണ്ടത് ഹിന്ദുക്കളില്‍, പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെ വിമർശിച്ച് DMK 

2023 ജൂലൈ മാസവും ഇതില്‍ നിന്ന് വ്യതുസ്തമല്ല. അതായത്, ഈ മാസവും പിറക്കുന്നത് ഏറെ മാറ്റങ്ങളോടെയാണ്.  ഏറെ പ്രധാനപ്പെട്ട ചില സാമ്പത്തിക കാര്യങ്ങളുടെ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ ഈ മാസം ഉണ്ടാകും. ആദായ നികുതി റിട്ടേൺ, ക്രെഡിറ്റ് കാർഡ്, എൽപിജി എന്നിവയെ സംബന്ധിക്കുന്ന പല നിയമങ്ങളും ഒന്നാം തീയതി മുതൽ മാറാൻ പോകുന്നു. ഈ മാറ്റങ്ങൾ സാധാരണക്കാരന്‍റെ ജീവിതത്തിലും നേരിട്ട് സ്വാധീനം ചെലുത്തും. 

Also Read:  July 2023 Lucky Zodiac Sign: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹ സംക്രമണം, ഈ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും!! 

രാജ്യത്തെ ഓരോ വ്യക്തിയേയും ബാധിക്കുന്ന എന്തെല്ലാം മാറ്റങ്ങളാണ് ജൂലൈയിൽ സംഭവിക്കാൻ പോകുന്നതെന്ന് അറിയാം... 
 
1. ജൂലൈ മാസത്തില്‍  15 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

RBI പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ജൂലൈ മാസത്തിൽ ബാങ്കിന് 15 ദിവസത്തെ അവധിയുണ്ട്. ഈ മാസം നിരവധി ഉത്സവങ്ങളും ഉണ്ട്, അതിനാൽ ബാങ്കുകൾ മാസത്തെ പകുതി ദിവസം പ്രവര്‍ത്തിക്കില്ല. നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ഉണ്ടെങ്കിൽ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ശ്രദ്ധിക്കാന്‍ മറക്കരുത്.  
 
2. ഗുണനിലവാരമില്ലാത്ത ചെരിപ്പിന്‍റെയും ഷൂസിന്‍റെയും നിര്‍മ്മാണത്തില്‍ നിയന്ത്രണം

രാജ്യത്തെ ചെരിപ്പിന്‍റെയും ഷൂസിന്‍റെയും നിര്‍മ്മാണത്തില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധ പതിഞ്ഞിരിയ്ക്കുകയാണ്. അതായത്, ജൂലൈ ഒന്നാം തിയതി മുതല്‍ രാജ്യത്തുടനീളം ഗുണനിലവാരമില്ലാത്ത ചെരിപ്പുകളുടെയും ഷൂസുകളുടെയും നിർമ്മാണത്തിനും വിൽപ്പനയ്ക്കും നിരോധനമുണ്ടാകും. ജൂലൈ ഒന്നാം തീയതി മുതൽ രാജ്യത്തുടനീളം ക്വാളിറ്റി കൺട്രോൾ ഓർഡർ (QCO) നടപ്പാക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരിയ്ക്കുകയാണ്. അതിനാല്‍ ജൂലൈ 1 മുതല്‍  രാജ്യത്തെ എല്ലാ പാദരക്ഷ കമ്പനികളും QCO പിന്തുടരണമെന്നും സർക്കാർ അറിയിച്ചു. ഈ ഗുണനിലവാര മാനദണ്ഡങ്ങൾ നിലവില്‍ വൻകിട, ഇടത്തരം നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും മാത്രമേ ബാധകമാകൂ, എന്നാൽ 2024 ജനുവരി 1 മുതൽ, ചെറുകിട പാദരക്ഷ നിർമ്മാതാക്കള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാകും  

3.  ആദായനികുതി ഫയൽ ചെയ്യുക

ജൂലൈ 31-ാം തീയതി വരെ ITR ഫയൽ ചെയ്യുക. ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്, അതിനാൽ ഈ തീയതിക്ക് മുമ്പ് നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യണം. ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങൾക്ക്  പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.

4. പുതിയ ക്രെഡിറ്റ് കാര്‍ഡ് നിയമം നിലവില്‍ വരുന്നു

വിദേശത്ത് ക്രെഡിറ്റ് കാർഡുകളിൽ നിന്നുള്ള ചിലവുകൾക്ക് നിയന്ത്രണം.  അതായത്, 2023 ജൂലൈ 1 മുതൽ ടിസിഎസ് ഫീസ് ഈടാക്കാനുള്ള വ്യവസ്ഥ ഉണ്ടായേക്കാം. ഇതിന് കീഴിൽ, നിങ്ങളുടെ ചെലവ് 7 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ, നിങ്ങൾ 20% TCS (Tax Collected at Source) നൽകണം. ഈ ഫീസ് വിദ്യാഭ്യാസം, വൈദ്യം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് 5 % ആണ്  നല്‍കേണ്ടത്. അതനുസരിച്ച് വിദേശത്ത് വിദ്യാഭ്യാസത്തിനായി വായ്പ എടുത്തിട്ടുള്ള നികുതിദായകർ 7 ലക്ഷത്തിന് മുകളിലുള്ള തുകയുടെ 0.5 ശതമാനം TCS അടയ്‌ക്കേണ്ടി വരും.

5. LPG സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടാകും

രാജ്യത്ത്  എല്ലാ മാസവും ഒന്നാം തീയതി LPG സിലിണ്ടറിന്‍റെ വില പുന:നിര്‍ണ്ണയിക്കാറുണ്ട്. അതനുസരിച്ച് LPG വിലയില്‍ മാറ്റമുണ്ടാകാം. സർക്കാർ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വില അവലോകനം ചെയ്ത ശേഷം പുതുക്കിയ വില ഒന്നാം തിയതി പുറത്തുവിടും. വാണിജ്യ സിലിണ്ടറുകളുടെ വില ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളില്‍ കുറച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറേ  മാസങ്ങളായി ഗാർഹിക സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. അതിനാല്‍, ഈ മാസം ഗാർഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമുണ്ടാകും എന്ന പ്രതീക്ഷിയിലാണ് സാധാരണക്കാര്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News