നിങ്ങളുടെ വാർദ്ധക്യത്തിലും സാമ്പത്തിക സുരക്ഷിതത്വത്തിൽ ജീവിക്കാൻ, നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുന്നതാണ് മികച്ചത്. നിങ്ങൾക്ക് ആകുലതകൾ ഇല്ലാത്ത ഒരു വിരമിക്കൽ ഉറപ്പാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ജീവിതത്തിൽ പിന്നീട് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ ചെറുപ്രായത്തിൽ തന്നെ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങുക.
ആവശ്യം കണക്കാക്കുക: വിരമിക്കലിന് ആസൂത്രണം ചെയ്യുമ്പോൾ, ഭാവി ചെലവുകൾക്കായി നിങ്ങൾക്ക് എത്ര പണം ആവശ്യമാണെന്ന് ആദ്യം നിർണ്ണയിക്കണം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇപ്പോൾ 26 വയസ്സുണ്ടെങ്കിൽ, നിങ്ങൾക്ക് 60 വയസ്സാകുമ്പോൾ എല്ലാ കാര്യങ്ങൾക്കും കൂടുതൽ ചിലവ് വരും. നിങ്ങൾ പ്രതീക്ഷിക്കുന്ന ചെലവുകൾ കൃത്യമായി കണക്കാക്കുക. ചെലവുകൾ കൃത്യമായി ആസൂത്രണം ചെയ്താൽ അതിനനുസരിച്ച് നിങ്ങൾക്ക് സാമ്പത്തിക ക്രമീകരണം നടത്താം.
നിക്ഷേപം: നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഇപ്പോൾ മുതൽ കൂടുതൽ പണം ലഭിക്കുന്നതിന് നിക്ഷേപം ആരംഭിക്കണം. നിങ്ങളുടെ പ്രതിമാസ പണം വിവേകത്തോടെ നിക്ഷേപിക്കണം. നിങ്ങൾക്ക് ഇപ്പോൾ മുതൽ എസ്ഐപി നിക്ഷേപം നടത്താവുന്നതാണ്. 26-ാം വയസ്സിൽ പോലും, എസ്ഐപി നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് മികച്ച ലാഭം നേടാനാകും. എസ്ഐപി നിക്ഷേപങ്ങൾ 25 മുതൽ 30 വർഷം വരെ നീണ്ടുനിൽക്കും. നിക്ഷേപത്തിന്റെ കാലയളവിനനുസരിച്ച് കോമ്പൗണ്ടിംഗിന്റെ പ്രയോജനം വർധിക്കും. 25 മുതൽ 30 വർഷം വരെയുള്ള നിക്ഷേപം നിങ്ങളെ മികച്ച സാമ്പത്തിക നിലയിൽ എത്തിക്കും.
50-30-20 മാർഗനിർദേശങ്ങൾ: പണം ലാഭിക്കുമ്പോൾ 50-30-20 മാർഗ്ഗനിർദ്ദേശം ഉപയോഗിക്കുക. നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം വീടുമായി ബന്ധപ്പെട്ട ചെലവുകൾക്കായി നീക്കിവെക്കണമെന്നാണ് ഈ നിയമം പറയുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനം നിങ്ങളുടെ മറ്റു താൽപ്പര്യങ്ങൾക്കായി ചെലവഴിക്കുകയും 20 ശതമാനം സേവിങ്സായി നീക്കിവയ്ക്കുകയും ചെയ്യുക. ഈ നിയമം അനുസരിച്ച്, നിങ്ങളുടെ പ്രതിമാസ വരുമാനം 70,000 രൂപയാണെങ്കിൽ, ആവശ്യമായ ചെലവുകൾക്കായി 35,000 വിനോദ പ്രവർത്തനങ്ങൾക്ക് 21,000 നിക്ഷേപങ്ങൾക്ക് 14,000 എന്നിങ്ങനെ ചിലവഴിക്കണം. 14, 000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം നടത്തിയാൽ 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഒരു കോടിയിലധികം രൂപ സമ്പാദിക്കാം.
ALSO READ: 7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ന്യൂ ഇയർ സമ്മാനം; ഡിഎ വർധനവ് ജനുവരിയിൽ
സാമ്പത്തിക മാർഗ്ഗനിർദ്ദേശം: പണം ലാഭിക്കാനും നിക്ഷേപിക്കാനും സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായവും തേടാം. കൂടുതൽ ഫലപ്രദമായ പ്രവർത്തന പദ്ധതി വികസിപ്പിക്കാൻ സാമ്പത്തിക ഉപദേഷ്ടാക്കൾക്ക് നിങ്ങളെ സഹായിക്കാനാകും. ഇതോടെ, നിങ്ങളുടെ റിട്ടയർമെന്റ് പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ലളിതമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...