Retail Inflation : രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; RBI വീണ്ടും പലിശ കൂട്ടിയേക്കും

ഇത് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും പിടിച്ച് നിർത്തുന്നതിനായി ആർബിഐയെ ബാങ്കുകൾക്ക് മേലുള്ള പലിശ വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കും  

Written by - Zee Malayalam News Desk | Last Updated : May 12, 2022, 09:11 PM IST
  • ഭക്ഷണം ഇന്ധനം എന്നിവയുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ചിലറ പണപ്പെരുപ്പം 7.79 ശതമാനാമായി.
  • ഇത് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും പിടിച്ച് നിർത്തുന്നതിനായി ആർബിഐയെ ബാങ്കുകൾക്ക് മേലുള്ള പലിശ വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കും
Retail Inflation : രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; RBI വീണ്ടും പലിശ കൂട്ടിയേക്കും

ന്യൂ ഡൽഹി : കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യയിലെ ചിലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിരക്കിൽ. ഭക്ഷണം ഇന്ധനം എന്നിവയുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ചിലറ പണപ്പെരുപ്പം 7.79 ശതമാനാമായി. ഇത് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും പിടിച്ച് നിർത്തുന്നതിനായി ആർബിഐയെ ബാങ്കുകൾക്ക് മേലുള്ള പലിശ വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കും

രാജ്യത്തെ പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിൽ ഈ മാസം ആദ്യം തന്നെ ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മേലെ പലിശ ഉയർത്തി തുടങ്ങുകയും ചെയ്തു. 

ALSO READ : Post Office Scheme: 1400 രൂപയുണ്ടോ? പോസ്റ്റോഫീസിന്റെ ഈ സ്കീമിലൂടെ നേടാം 35 ലക്ഷം രൂപ

അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വർധിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ചെറുകിട മേഖലയിലെ പണപ്പെരുപ്പിത്തിൽ കുതിച്ചാട്ടം ബാങ്കിങ് വിദഗ്ധർ പ്രവചിച്ചിരുന്നു. അതോടൊപ്പം ഫെബ്രുവരി അവസാനം റഷ്യ യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ എണ്ണ വില ആഗോളത്തലത്തിൽ ഉയരുകയും ചെയ്തു. 

സർക്കാർ കണക്കുകൾ പ്രകാരം, നിലവിലുള്ള പ്രശ്നങ്ങളും വില വർധനവ് തുടങ്ങിയവയുണ്ടായിരുന്നെങ്കിലു മാർച്ച് മാസത്തിലെ വ്യാവസായിക ഉൽപ്പാദനം 1.9 ശതമാനമാണ് വർധിച്ചത്. ഫെബ്രുവരിയിലും അത് 1.7% വർധിച്ചിരുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം മാർച്ചിൽ വ്യാവസായിക ഉൽപ്പാദനം 24.2 ശതമാനമായിരുന്നു ഉയർന്നിരുന്നത്. 

അതോടൊപ്പം ചില്ലറ പണപ്പെരുപ്പം തുടർച്ചയായി നാലാം മാസവും ആർബിഐയുടെ സഹിഷ്ണുത പരിധിക്ക് മുകളിലായിരുന്നു. വാർഷിക പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധിയായ 2% മുതൽ 6% വരെ 7.50% ൽ എത്തുമെന്നും മാർച്ചിൽ 6.95% ന് മുകളിലായിരിക്കുമെന്നും വിശകലന വിദഗ്ധർ നേരത്തെ പ്രവചിച്ചിരുന്നു.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മുൻ മാർച്ചിന് അപേക്ഷിച്ച് നോക്കുമ്പോൾ ഏപ്രിൽ 7.68 നിന്ന് 8.38 ശതമാനമായി ഉയർന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ഇന്ന് മെയ് 12ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News