Jio 5G : ജിയോ 5ജി ദീപാവലിക്കെത്തും; ആദ്യം ഈ അഞ്ച് മെട്രോ നഗരങ്ങളിൽ; 2023ൽ രാജ്യമൊട്ടാകെ

Reliance Jio 5G Service in India  2023 ഡിസംബറോടെ രാജ്യത്തെ എല്ലാ ഇടങ്ങളിലും 5ജി സേവനം ഉറപ്പ് വരുത്തുമെന്ന് മുകേഷ് അമ്പാനി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 06:20 PM IST
  • പ്രാരംഭഘട്ടത്തിൽ രാജ്യത്തെ അഞ്ച് മെട്രോ നഗരങ്ങളിലാണ് റിലയൻസ് ജിയോ തങ്ങളുടെ 5ജി സേവനം ദീപവലിക്ക് സജ്ജമാക്കുന്നത്.
  • ന്യൂ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ അഞ്ച് മെട്രോ നഗരങ്ങളിലാണ് ജിയോ തങ്ങളുടെ 5ജി സേവനം ആദ്യം ആരംഭിക്കുന്നത്.
  • ശേഷം 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ ഇടങ്ങളിലും 5ജി സേവനം ഉറപ്പ് വരുത്തുമെന്ന് മുകേഷ് അമ്പാനി
  • ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവന ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
Jio 5G  : ജിയോ 5ജി ദീപാവലിക്കെത്തും; ആദ്യം ഈ അഞ്ച് മെട്രോ നഗരങ്ങളിൽ; 2023ൽ രാജ്യമൊട്ടാകെ

മുംബൈ : ജിയോയുടെ 5ജി സേവനം ഈ വർഷം ദീപാവലിയോട് തുടക്കമിടുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസട്രീസിന്റെ 45-ാം വാർഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം അറിയിച്ചത്. പ്രാരംഭഘട്ടത്തിൽ രാജ്യത്തെ അഞ്ച് മെട്രോ നഗരങ്ങളിലാണ് റിലയൻസ് ജിയോ തങ്ങളുടെ 5ജി സേവനം ദീപാവലിക്ക് സജ്ജമാക്കുന്നത്. ന്യൂ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ അഞ്ച് മെട്രോ നഗരങ്ങളിലാണ് ജിയോ തങ്ങളുടെ 5ജി സേവനം ആദ്യം ആരംഭിക്കുന്നത്. ശേഷം 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ ഇടങ്ങളിലും 5ജി സേവനം ഉറപ്പ് വരുത്തുമെന്ന് മുകേഷ് അമ്പാനി വ്യക്തമാക്കി. 

ഒക്ടോബർ 12 മുതൽ രാജ്യത്ത് 5ജി സേവനം ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ 5ജി സേവനത്തെ കുറിച്ച് ആദ്യം വ്യക്തത നൽകുന്ന കമ്പനിയാണ് ജിയോ. റിലയൻസ് ജിയോയാണ് ലോകത്തിലെ ഏറ്റവും വലിയതും വികസിതമായ 5ജി നെറ്റ്വർക്ക് ഒരുക്കുന്നതെന്ന് അംബാനി അവകാശപ്പെട്ടു. ഇന്ത്യയിൽ സ്റ്റാൻഡ്എലോൺ 5ജി സേവനം ഉറപ്പാക്കുന്ന ഒരേയൊരു ടെലികോം കമ്പനിയാണ് ജിയോയെന്ന് റിലയൻസ് മേധാവി തങ്ങളുടെ സ്ഥാപനത്തിന്റെ വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കി. 

ALSO READ : Tecno Pova Neo 2 : വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും; അറിയേണ്ടതെല്ലാം

അതേസമയം സേവനങ്ങൾക്ക് അമിത വിലയുണ്ടാകില്ലെന്ന് കേന്ദ്ര ഐടി മന്ത്രി അറിയിച്ചിരുന്നു. ഇൻസ്റ്റാളിങ് അവസാനഘട്ടത്തിലാണ് അതിന് ശേഷമാകും 5ജി സേവനത്തിനായി ടെലികോം പ്രവർത്തനം ആരംഭിക്കുക. 3ജി, 4ജി പോലെ ടെലികോം കമ്പനികൾ അവരുടെ സർവീസ് താരിഫുകൾ പിന്നീട് അറിയിക്കുന്നതാണ്. നിലവിൽ ചെലവാക്കുന്നതിനെക്കാൾ 5ജിക്കായി ഉപഭോക്താക്കൾ ചെലവാക്കേണ്ടി വരുമെന്നാണ് ടെലികോം മേഖലയിലെ വിദഗ്ധർ അറിയിക്കുന്നത്.

റിലയൻസ് ജിയോയ്ക്ക് പുറമെ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികളാണ് 5ജി സേവനങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. 5ജി ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുത്തെങ്കിലും തങ്ങൾ ടെലികോം മേഖലയിലേക്കില്ലെന്നും ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് കമ്പനി അറിയിച്ചു. ഘട്ടംഘട്ടങ്ങളായി രാജ്യത്തെ വിവിധ നഗരങ്ങളിൽ 5ജി സേവനമെത്തിക്കുന്നത്. ഐടി മന്ത്രാലയം നൽകുന്ന പട്ടിക പ്രകാരം ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാണ് 5ജി സർവീസ് ഏർപ്പെടുത്തുന്നത്. ആ നഗരങ്ങൾ ഇവയാണ്. അഹമ്മദബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാമ്നഗർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പൂണെ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News