2000 Currency Notes: 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തല്‍, രാജ്യത്ത് പ്രചാരത്തിലിരുന്ന 2000 രൂപ കറൻസി നോട്ടുകളിൽ 97.62 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചു.
Also Read: JNU Clash: എബിവിപി - ഇടത് സംഘടന വിദ്യാർത്ഥികള്‍ തമ്മിൽ സംഘർഷം, നിരവധി പേർക്ക് പരിക്ക്
പിൻവലിക്കപ്പെട്ട 2000 രൂപ നോട്ടുകളിൽ വെറും 8,470 കോടി രൂപ മാത്രമാണ് ഇപ്പോഴും പൊതുജനങ്ങളുടെ പക്കല്‍ ഉള്ളത് എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു. അതേസമയം, 2000 രൂപ നോട്ടുകൾ ഇനിയും നിയമപരമായി തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
Also Read: BIG Bonanza To Farmers: കര്‍ഷകര്‍ക്ക് ലോട്ടറി!! 24,400 കോടി രൂപയുടെ വളം സബ്‌സിഡി അനുവദിച്ച് കേന്ദ്രം
2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതായി പ്രഖ്യാപിച്ച 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോൾ 3.56 ലക്ഷം കോടി രൂപയായിരുന്നു പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഫെബ്രുവരി 29, 2024ന് അത് 8470 കോടി രൂപയായി കുറഞ്ഞു. അങ്ങനെ, 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 97.62% തിരിച്ചെത്തി," ആർബിഐ ഒരു പ്രസ്താവനയിൽ പറഞ്ഞു.
നോട്ട് നിരോധന കാലത്ത് പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി 2023 മെയ് 19നാണ് ആർബിഐ പ്രഖ്യാപിച്ചത്. 2000 രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷമുള്ള കണക്കുകള്‍ ആർബിഐ ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്.
2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2023 സെപ്റ്റംബർ 30 വരെ ലഭ്യമായിരുന്നു, അത് പിന്നീട് 2023 ഒക്ടോബർ 07 വരെ നീട്ടി. ഇപ്പോള്‍ 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം റിസർവ് ബാങ്കിന്‍റെ 19 ഇഷ്യൂ ഓഫീസുകളിലും ലഭ്യമാണ്. അതിനായി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.