Upcoming SUVs in India: വില 20 ലക്ഷത്തില്‍ താഴെ! ഇന്ത്യയില്‍ വരാനിരിക്കുന്ന കിടിലന്‍ എസ്‌യുവികള്‍

Upcoming SUVs Under 20 Lakh: പ്രതിമാസ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിൽ എസ്‌യുവികളുടെ എണ്ണം വർധിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 01:17 PM IST
  • ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികളുടെ ഡിമാൻഡ് വർധിച്ചു വരികയാണ്.
  • ഹോണ്ട അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 4 എസ്‌യുവികളിൽ ആദ്യത്തേതാണ് പുതിയ എലിവേറ്റ്.
  • ജിംനിയുടെ വരവ് ഏറ്റവും വെല്ലുവിളി ഉയർത്തിയത് മഹീന്ദ്രയുടെ ഥാറിന് തന്നെയാണ്.
Upcoming SUVs in India: വില 20 ലക്ഷത്തില്‍ താഴെ! ഇന്ത്യയില്‍ വരാനിരിക്കുന്ന കിടിലന്‍ എസ്‌യുവികള്‍

ഇന്ത്യൻ വാഹന വിപണിയിൽ എസ്‌യുവികളുടെ ഡിമാൻഡ് വർധിച്ചു വരികയാണ്. പ്രതിമാസ വിൽപ്പനയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിൽ എസ്‌യുവികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ വ്യത്യസ്ത തരം എസ് യു വികൾ പുറത്തിറക്കാനായി പ്രമുഖ വാഹന നിർമ്മാതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 

ഇനി വരാനിരിക്കുന്ന പുതിയ എസ് യു വി മോഡലുകളിൽ മിക്കതും മിഡ് - സൈസ്, കോം‌പാക്റ്റ് എസ്‌യുവി തുടങ്ങിയ സെഗ്‌മെന്റുകളിൽ ഉൾപ്പെടുന്നവയാകാനാണ് സാധ്യത. ന്യായമായ വില തന്നെയാകും കമ്പനികൾ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള എസ്‌യുവികൾ ഏതൊക്കെയാണ് നോക്കാം.

ALSO READ: ഥാറിനും ഗൂര്‍ഖയ്ക്കും വെല്ലുവിളി; മാരുതി സുസുക്കി ജിംനി ഇന്ത്യയിലെത്തി, വില വിവരങ്ങള്‍ അറിയാം

ഹോണ്ട എലിവേറ്റ്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട എലിവേറ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ആഭ്യന്തര വിപണിയിൽ ഹോണ്ട അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 4 എസ്‌യുവികളിൽ ആദ്യത്തേതാണ് പുതിയ എലിവേറ്റ്. 6 - സ്പീഡ് എംടി, സിവിടി എന്നീ ഓപ്ഷനുകളോടെ 1.5 ലിറ്റ‍ർ എൻഎ പെട്രോൾ എഞ്ചിനാണ് എലിവേറ്റിന് കരുത്തേകുക. എലിവേറ്റ് എസ്‌യുവി അവതരിപ്പിച്ച വേളയിൽ വാ​ഹനത്തിൻ്റെ ഓൾ-ഇലക്‌ട്രിക് പതിപ്പും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 3 വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇലക്ട്രിക് പതിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കമ്പനി തയ്യാറായില്ല.

ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

എസ് യു വി സെ​ഗ്മെൻ്റിൽ മത്സരം കടുത്തതോടെ മുഖം മിനുക്കി അവതരിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ് ക്രെറ്റ. മിഡ് - സൈസ് എസ്‌യുവി വിപണിയിലേക്ക് കടന്നു വരുന്ന പുതിയ എതിരാളികളെ നേരിടാൻ പുത്തൻ സ്റ്റൈലിംഗും മെക്കാനിക്കൽ മാറ്റങ്ങളുമാണ് ഹ്യുണ്ടായ് ക്രെറ്റയിൽ പരീക്ഷിക്കാൻ ദക്ഷിണ കൊറിയൻ വാഹന നി‍ർമ്മാതാക്കളായ ഹ്യുണ്ടായ് പദ്ധതിയിടുന്നത്. ഇന്ത്യയിലേക്ക് മിഡ്-സൈസ് എസ്‌യുവിയായ ക്രെറ്റയുടെ എൻ-ലൈൻ പതിപ്പ് പോലും ഹ്യുണ്ടായ് കൊണ്ടുവന്നേക്കാമെന്ന അഭ്യൂ​ഹങ്ങളും ശക്തമാണ്.

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്. എന്നാൽ,  കുറച്ചുകാലമായി സെൽറ്റോസിന് കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സെൽറ്റോസിൻ്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനാണ് കിയ പദ്ധതിയിടുന്നത്. ഈ പുതിയ പതിപ്പിന് സ്റ്റൈലിംഗും മെക്കാനിക്കൽ മാറ്റങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വാഹനത്തിന്റെ ഫീച്ചറുകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം എന്നാണ് വിവിധ ഓട്ടോമൊബൈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മഹീന്ദ്ര ഥാർ 5-ഡോർ

മാരുതി സുസുക്കി ജിംനി 5-ഡോർ പതിപ്പിന്റെ ലോഞ്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ലൈഫ്‌ സ്‌റ്റൈൽ ഓഫ്-റോഡർ എന്ന പേരിൽ പുറത്തിറങ്ങിയ ജിംനിയുടെ വരവ് ഏറ്റവും വെല്ലുവിളി ഉയർത്തിയത് മഹീന്ദ്രയുടെ ഥാറിന് തന്നെയാണ്. നിലവിൽ 3-ഡോർ പതിപ്പിൽ പുറത്തിറങ്ങുന്ന ഥാറിന് മാറ്റങ്ങൾ അനിവാര്യമായിരിക്കുകയാണ്. ഇപ്പോൾ ജിംനിയിൽ നിന്ന് ഉയരുന്ന വെല്ലുവിളിയെ നേരിടണമെങ്കിൽ ഥാറിന് 5-ഡോ‍ർ പതിപ്പ് കൂടിയേ തീരൂ എന്ന് മഹീന്ദ്ര തിരിച്ചറിഞ്ഞു കഴിഞ്ഞു. ഥാറിന്റെ 5-ഡോർ പതിപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. നിലവിലുള്ള ഥാറിലെ അതേ എഞ്ചിൻ തന്നെയാകും 5-ഡോ‍ർ പതിപ്പിലും ഉണ്ടാകുക. വീൽബേസിൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News