Trivandrum: കൂടി കൂടി ഒടുവിൽ പെട്രോൾ വില സംസ്ഥാനത്ത് 100 കടന്നു. കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്നത്തെ പെട്രോൾ വില 100 രൂപക്ക് മുകളിലാണ്. എക്സ്ട്രാ പ്രീമിയം പെട്രോളിനാണ് വില 100 കടന്നത്. വയനാട് ബത്തേരി, പാലക്കാട്,ഇടുക്കിയിൽ കട്ടപ്പന,അണക്കര എന്നിവിടങ്ങളിലാണ് വില 100-ന് മുകളിലെത്തിയത്.
ബത്തേരിയിൽ 100 രൂപ 25 പൈസയും, പാലക്കാട് 100 രൂപ 16 പൈസയും മാണെങ്കിൽ കട്ടപ്പനയിൽ 100 രൂപ 35 പൈസയും അണക്കരയിൽ 101 രൂപ മൂന്ന് പൈസയുമാണ് ഇന്നത്തെ വില നിലവാരം.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലും വർധനവുണ്ടായി. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 69.62 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് 71.89 ഡോളറും. ഡിമാൻഡും സപ്ളൈയും അനുസരിച്ചാണ് ഇന്ധന വിലയും തീരുമാനിക്കപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ചയുണ്ടാവുമ്പോള്‍ അതിനനുസരിച്ച് ക്രൂഡ് ഓയിലിന്റെ ഡിമാന്റിലും വര്‍ധനയുണ്ടാവും.
സാധാരണ പെട്രോളിൻറ ഇന്നത്തെ വില
ആലപ്പുഴ-95.64
എറണാകുളം-94.86
ഇടുക്കി-96.24
കണ്ണൂർ-95.18
കാസർകോട്-95.67
കൊല്ലം-96.12
കോട്ടയം-95.21
കോഴിക്കോട്-95.17
മലപ്പുറം-95.30
പാലക്കാട്-96
പത്തനംതിട്ട-95.93
തൃശ്ശൂർ-95.48
തിരുവനന്തപുരം - 97.08
വയനാട്-96.18
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...