ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില (Fuel price) വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 22 തവണയാണ് പെട്രോൾ ഡീസൽ വില (Price Hike) വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 97 രൂപ 54 പൈസയും ഡീസലിന് 92 രൂപ 90 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 95 രൂപ 66 പൈസയും ഡീസലിന് 91 രൂപ 14 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് വില.
ALSO READ: Petrol Price Hike: ഡീസലേതാ? പെട്രോൾ ഏതാ? വിലയിൽ രണ്ടും റെക്കോർഡിൽ
ആറ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോൾ (Petrol) വില 100 കടന്നത്. അതേസമയം, പ്രീമിയം പെട്രോളിന് കേരളത്തിൽ 100 കടന്നിരുന്നു.
ഇന്ധന വില വർധനക്ക് കാരണം ആഗോള ക്രൂഡ് ഓയിൽ (Crude oil) വിലയിലെ വർധനവാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരേണ്ടത് സംബന്ധിച്ച കാര്യം ജിഎസ്ടി കൗൺസിലിന്റെ പരിഗണനയിലാണെന്നും അങ്ങനെ വന്നാൽ ഇന്ധന വില കുറയുമെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...