Petrol price: നേരിയ ആശ്വാസം; പെട്രോളിനും ഡീസലിനും നേരിയ വിലക്കുറവ്

തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. തിരുവനന്തപുരത്ത് പെട്രോൾ വില 103 രൂപ 69 പൈസയും ഡീസൽ വില 95 രൂപ 68 പൈസയുമാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 11:54 AM IST
  • സംസ്ഥാനത്തെ പെട്രോൾ ഡീസൽ വിലയിൽ നേരിയ കുറവ്.
  • പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈ‌സയുമാണ് കുറഞ്ഞു.
  • തിരുവനന്തപുരത്ത് പെട്രോൾ വില 103 രൂപ 69 പൈസ.
  • ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസ കുറഞ്ഞു.
Petrol price: നേരിയ ആശ്വാസം; പെട്രോളിനും ഡീസലിനും നേരിയ വിലക്കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ ഡീസൽ (Petrol-Diesel price) വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈ‌സയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്താണ് (Thiruvananthapuram) സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. തിരുവനന്തപുരത്ത് പെട്രോൾ വില 103 രൂപ 69 പൈസയും ഡീസൽ വില 95 രൂപ 68 പൈസയുമാണ്. അന്താരാഷ്ട്ര വിപണിയിൽ (International market) ക്രൂഡോയിൽ (Crude Oil) വില തുടർച്ചയായി കുറയുന്നതിനിടെയാണ് സംസ്ഥാനത്ത് ഇന്ധന വിലയിലെ നേരിയ മാറ്റം.

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില (ലിറ്ററിന്)

ആലപ്പുഴ 102.47 രൂപ

എറണാകുളം  101.74 രൂപ

ഇടുക്കി 102.56 രൂപ

കണ്ണൂർ 101.99 രൂപ

കാസർകോട് 102.82 രൂപ

കൊല്ലം 103.09 രൂപ

കോട്ടയം 102.01 രൂപ

കോഴിക്കോട് 102.31 രൂപ

മലപ്പുറം 102.42 രൂപ

പാലക്കാട് 102.99 രൂപ

പത്തനംതിട്ട 102.41 രൂപ

തൃശൂർ 102.15 രൂപ

തിരുവനന്തപുരം 103.69 രൂപ

വയനാട് 103.03 രൂപ

Also Read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ

രാജ്യത്തെ പ്രധാന നഗരങ്ങളിലും ഇന്ധന വിലയില്‍ നേരിയ കുറവുണ്ട്. ഡൽഹിയിൽ പെട്രോളിനും ഡീസലിനും 15 പൈസ കുറഞ്ഞ് പെട്രോള്‍ ലിറ്ററിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമായി. മുംബൈയിൽ പെട്രോളിന് 14 പൈസ കുറഞ്ഞ് ലിറ്ററിന് 107.52 രൂപയായി. ഡീസലിന് 96.48 രൂപയാണ്. 16 പൈസയാണ് ഡീസലിന് കുറഞ്ഞത്.

ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 99.20 രൂപയാണ് വില. 12 പൈസയാണ് ചെന്നൈയില്‍ കുറഞ്ഞത്. 14 പൈസ കുറഞ്ഞതോടെ ഒരു ലിറ്റർ ഡീസലിന്‍റെ വില 93.52 രൂപയായി. കൊൽക്കത്തയിൽ പെട്രോളിന് 11 പൈസ കുറഞ്ഞ് 101.82 രൂപയായി. ഡീസലിന് 15 പൈസയാണ് കുറഞ്ഞത്. 91.98 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില. ഭോപ്പാലിൽ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ്. യഥാക്രമം 15 പൈസയും 16 പൈസയുമാണ് കുറഞ്ഞത്.

Also Read: Petrol Diesel Price Today : പെട്രോൾ വില കൂടി, വില വർധന ഈ ആഴ്ചയിൽ ഇത് രണ്ടാം തവണ

ഇന്ത്യ ഇന്ധനം 85 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്, അതിനാൽ പ്രാദേശിക ഇന്ധന നിരക്കുകൾ അന്താരാഷ്ട്ര എണ്ണ വിലയുമായി ബന്ധപ്പെടുത്തുന്നു. മെയ് 4 നും ജൂലൈ 17 നും ഇടയിൽ ഒരു ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചു. ഈ കാലയളവിൽ ഡീസൽ വില 9.14 രൂപ വർദ്ധിച്ചു. ഈ കാലയളവിലെ വിലവർധന രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിച്ചപ്പോൾ ഡീസൽ വില കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ 100 രൂപ മറികടന്നു.

ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് ഇന്ധന വില പുതുക്കുന്നത്. മൂല്യവർധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്‌ത ഇന്ധന വിലയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News