Pensioners Annual Life Certificate : പെൻഷൻ വാങ്ങുന്നവർ ഫെബ്രുവരി 28 ന് മുമ്പ് ഈ രേഖകൾ സമർപ്പിക്കണം; ഇല്ലെങ്കിൽ പെൻഷൻ ലഭിക്കുന്നത് നഷ്ടമാകാൻ സാധ്യത

ഡിസംബർ 31 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയം നൽകിയിരുന്നത്. എന്നാൽ പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 8, 2022, 02:48 PM IST
  • ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്.
  • ഡിസംബർ 31 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയം നൽകിയിരുന്നത്. എന്നാൽ പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു.
  • ഇത് രണ്ടാം തവണയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നീട്ടുന്നത്.
  • പെൻഷൻ ലഭിക്കുന്നത് തുടരാൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് നിർബന്ധമാണ്.
Pensioners Annual Life Certificate : പെൻഷൻ വാങ്ങുന്നവർ ഫെബ്രുവരി 28 ന് മുമ്പ് ഈ രേഖകൾ സമർപ്പിക്കണം; ഇല്ലെങ്കിൽ പെൻഷൻ ലഭിക്കുന്നത് നഷ്ടമാകാൻ സാധ്യത

പെൻഷൻ വാങ്ങുന്ന മുൻ സർക്കാർ ജീവനക്കാർ ഉടൻ തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. ഡിസംബർ 31 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയം നൽകിയിരുന്നത്. എന്നാൽ പിന്നീട് സമയം നീട്ടി നൽകുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം നീട്ടുന്നത്. സാധാരണയായി ലൈഫ് സർട്ടിഫിക്കറ്റ്  നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. ഇട്ടതാണ് ആദ്യം ഡിസംബർ 31 ലേക്കും പിന്നീട് ഫെബ്രുവരി 28 ലേക്കും നീട്ടിയത്. 

ALSO READ: EPFO E-Nomination: EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് എങ്ങിനെ ചേര്‍ക്കാം?

ഇതുവരെയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ ഉടൻ തന്നെ ആനുവൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. പെൻഷൻ ലഭിക്കുന്നത് തുടരാൻ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ മാർച്ച് മാസം മുതൽ നിങ്ങളുടെ പെൻഷൻ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തില്ല.

ALSO READ: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ലഭിക്കും ഇരട്ടി ബോണസ്! ശമ്പളം വർധിപ്പിക്കുന്നതിലൂടെ വലിയ പ്രഖ്യാപനങ്ങളും

എല്ലാ വർഷവും 80 വയസ്സിന് മുകളിൽ പ്രായമുള്ള പെൻഷൻ വാങ്ങുന്നവർ ഒക്ടോബർ 1 ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അതിന് താഴെ പ്രായമുള്ളവർക്ക് നവംബര് ഒന്ന് വരെ സർട്ടിഫിക്കറ്റ് സമർപ്പിക്കാം. അതാണ് ഇത്തവണ ഫെബ്രുവരി 28 വരെ നീട്ടിയത്. അതേസമയം എംപ്ലോയീസ് പെൻഷൻ സ്‌കീം വഴി പെൻഷൻ ലഭിക്കുന്നവർക്ക് വർഷത്തിൽ എപ്പോൾ വേണമെങ്കിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News