ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. പാൻ കാര്‍ഡ് ബാങ്ക് ഇടപാടുകള്‍ക്ക് എല്ലാം കൂടിയേ തീരൂ. നിങ്ങൾക്ക് ബാങ്കിൽ പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്താൻ പോലും, ഒപ്പം സുഗമമായ ബാങ്കിങ് സേവനം ആസ്വദിക്കാനും പാൻ കാര്‍ഡ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ നിങ്ങളുടെ കൈവശം ഒന്നിലധികം പാൻ കാര്‍ഡ് ഉണ്ടെങ്കില്‍ എന്ത് ചെയ്യണം അതിനെ പറ്റി പരിശോധിക്കാം.
രാജ്യത്തെ ഒരു നികുതി ദാതാവിന് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ സംഖ്യയാണ് യഥാര്‍ത്ഥത്തില്‍ പാൻ അഥവാ പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍. പാൻ നമ്ബറായി ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും ഉണ്ടാവുക. ഇത് നികുതി ദായകരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാൻ വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ഒരു വ്യക്തി ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒരു വ്യക്തിക്കോ അല്ലെങ്കിൽ കമ്പനിക്കോ ഒന്നില്‍ കൂടുതല്‍ പാൻ നമ്പരുകള്‍ ഉള്ളത് നിയമവിരുദ്ധമാണ് . ഇത്തരത്തില്‍ ഒന്നിലധികം പാൻ കാര്‍ഡുകള്‍ കൈവശം വച്ച് പിടിക്കപ്പെട്ടാല്‍ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ പിഴ ചുമത്തുകയോ ചെയ്യാം.
ആദായനികുതി നിയമം 1961 ലെ സെക്ഷൻ 272 ബി പ്രകാരമാണ് ഒന്നില്‍ കൂടുതല്‍ പാൻ കാര്‍ഡുകള്‍ കൈവശം ഉണ്ടെങ്കില്‍ നടപടിയെടുക്കുക. ഈ വകുപ്പ് പ്രകാരം ഒന്നില്‍ കൂടുതല്‍ പാൻ കാര്‍ഡുകള്‍ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഈ വ്യക്തി രണ്ടാമത്തെ പാൻ കാര്‍ഡ് സറണ്ടര്‍ ചെയ്യണമെന്നും ചട്ടത്തില്‍ പറയുന്നു. ഇത് ഓണ്‍ലൈനായി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.