Major Financial Changes in June 2022: കാർ ഇൻഷുറൻസ് പ്രീമിയം മുതൽ ഹോം ലോൺ പലിശ വരെ, ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിൽ സാമ്പത്തിക മാറ്റങ്ങള്‍ അറിയാം

എല്ലാ മാസവും ആരംഭിക്കുന്നത് ചില സാമ്പത്തിക മാറ്റങ്ങളോടെയാണ്. അതായത്, ഇന്ധന വില, പാചകവാതക വിലയിലെ മാറ്റങ്ങള്‍ എന്നിവ ഒരു സാധാരണ കാര്യമായി മാറുമ്പോള്‍  മറ്റ് ചില പ്രധാന സാമ്പത്തിക മാറ്റങ്ങളാണ് ജൂണ്‍ ഒന്നാം തിയതി മുതല്‍ കാത്തിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 31, 2022, 06:22 PM IST
  • ആക്‌സിസ് ബാങ്ക് സർവീസ് ചാർജ്, കാർ ഇൻഷുറൻസിന്‍റെ ഉയർന്ന പ്രീമിയം, പാചകവാതക വിലയില്‍ പ്രതീക്ഷിക്കുന്ന മാറ്റം തുടങ്ങി, സാധാരണക്കാരന്‍റെ പോക്കറ്റിനെ ബാധിക്കുന്ന ഏറെ മാറ്റങ്ങളോടെയാണ് ജൂണ്‍ മാസം എത്തുന്നത്‌.
Major Financial Changes in June 2022: കാർ  ഇൻഷുറൻസ് പ്രീമിയം മുതൽ ഹോം ലോൺ പലിശ വരെ, ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിൽ സാമ്പത്തിക മാറ്റങ്ങള്‍ അറിയാം

Major Financial Changes in June 2022: എല്ലാ മാസവും ആരംഭിക്കുന്നത് ചില സാമ്പത്തിക മാറ്റങ്ങളോടെയാണ്. അതായത്, ഇന്ധന വില, പാചകവാതക വിലയിലെ മാറ്റങ്ങള്‍ എന്നിവ ഒരു സാധാരണ കാര്യമായി മാറുമ്പോള്‍  മറ്റ് ചില പ്രധാന സാമ്പത്തിക മാറ്റങ്ങളാണ് ജൂണ്‍ ഒന്നാം തിയതി മുതല്‍ കാത്തിരിയ്ക്കുന്നത്.

ജൂണില്‍ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുക സാധാരണമാണ്. കാരണം, വാര്‍ഷിക കലണ്ടറിന്‍റെ പകുതിയായി ഔദ്യോഗികമായി കണക്കാക്കുന്നതിനാല്‍ ജൂണില്‍ ബാങ്ക്, ഇൻഷുറൻസ് നിരക്കുകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.  

ആക്‌സിസ് ബാങ്ക്  സർവീസ് ചാർജ്, കാർ ഇൻഷുറൻസിന്‍റെ ഉയർന്ന പ്രീമിയം,  പാചകവാതക വിലയില്‍  പ്രതീക്ഷിക്കുന്ന മാറ്റം തുടങ്ങി,  സാധാരണക്കാരന്‍റെ പോക്കറ്റിനെ ബാധിക്കുന്ന ഏറെ മാറ്റങ്ങളോടെയാണ്  ജൂണ്‍ മാസം എത്തുന്നത്‌. 

SBI ഭവന വായ്പ പലിശ നിരക്കിൽ വര്‍ദ്ധന (Increase in SBI home loan interest rates) 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) അതിന്‍റെ ഭവന വായ്പാ നിരക്ക്  40 ബേസിസ് പോയിന്‍റ്  വര്‍ദ്ധിപ്പിച്ച്  7.05 ശതമാനമാക്കി. എസ്ബിഐയുടെ വെബ്‌സൈറ്റ് അനുസരിച്ച്, വർദ്ധിപ്പിച്ച പലിശ നിരക്ക് 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.

ആക്‌സിസ് ബാങ്ക് സർവീസ് ചാർജ് നിരക്കില്‍ വര്‍ദ്ധന (Hike in Axis Bank service charge)

ജൂണ്‍  1 മുതല്‍  വര്‍ദ്ധിച്ച  സർവീസ് ചാർജ് നിരക്ക് നിലവില്‍ വരും. സേവിംഗ്‌സ്, സാലറി അക്കൗണ്ടുകളുള്ള ഉപഭോക്താക്കൾക്കുള്ള ബാങ്കിംഗ്, ബാങ്കിംഗ് ഇതര സേവന നിരക്കുകളാണ്  ആക്‌സിസ് ബാങ്ക് പരിഷ്‌കരിച്ചിരിയ്ക്കുന്നത്. കൂടാതെ, മിനിമം അക്കൗണ്ട് ബാലൻസ് സൂക്ഷിക്കാത്ത സാഹചര്യത്തില്‍ ബാങ്ക് ഈടാക്കുന്ന തുകയും വര്‍ദ്ധിപ്പിച്ചു. കൂടാതെ,  പ്രതിമാസ ശരാശരി ബാലൻസ് തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതായത്,  ജൂണ്‍ 1 മുതല്‍ പ്രതിമാസ ശരാശരി ബാലൻസ് 15,000 രൂപയിൽ നിന്ന് 25,000 രൂപയായി വര്‍ദ്ധിക്കും. നിഷ്ക്രിയ അക്കൗണ്ടുകളുടെ പ്രതിമാസ സേവന ഫീസും വർദ്ധിപ്പിച്ചു.

ഇരുചക്ര വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം വര്‍ദ്ധിക്കും  (Insurance premiums for two-wheelers)

വിവിധ വിഭാഗത്തിലുള്ള ഇരു ചക്ര വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം  ജൂണ്‍ 1 മുതല്‍ വർദ്ധിക്കും. 75 CCയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് 538 രൂപയായിരിയ്ക്കും. 75 CCയിൽ കൂടുതലുള്ളതും എന്നാൽ 150 CCയിൽ കൂടാത്തതുമായ ഇരുചക്രവാഹനങ്ങൾക്കുള്ള  പ്രീമിയത്തിന്‍റെ വില  714 രൂപ ആയിരിക്കും..

150 CCൽ കൂടുതലുള്ളതും എന്നാൽ 350 CC യിൽ കൂടാത്തതുമായ ഇരുചക്രവാഹനങ്ങൾക്കുള്ള  പ്രീമിയത്തിന്‍റെ  1366 രൂപ ആയിരിയ്ക്കും.  350 സിസിക്ക് മുകളില്‍ എഞ്ചിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങൾക്കുള്ള പ്രീമിയം  . 2,804. രൂപയായി ഉയര്‍ത്തി. 

കാറുകൾക്കുള്ള ഇൻഷുറൻസ് പ്രീമിയങ്ങൾ (Insurance premiums for four-wheelers)

1000 CCയിൽ താഴെ എൻജിൻ ശേഷിയുള്ള കാറുകളുടെ തേർഡ് പാർട്ടി പ്രീമിയം  2,094 രൂപയാണ്.  എഞ്ചിൻ കപ്പാസിറ്റി 1000 CCയിൽ കൂടുതലുള്ളതും എന്നാൽ 1500 സിസിയിൽ കുറഞ്ഞതുമായ ഒരു കാറിന്, തേർഡ് പാർട്ടി പ്രീമിയം  3,416 രൂപയാണ്.  1500 CCയിൽ കൂടുതൽ എഞ്ചിൻ ശേഷിയുള്ള കാറുകൾക്ക് തേർഡ് പാർട്ടി പ്രീമിയം  7,897 രൂപ ആയിരിക്കും.

2019-20 സാമ്പത്തിക വർഷത്തിലാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയ നിരക്കുകള്‍ അവസാനമായി പരിഷ്കരിച്ചത്, കോവിഡ് മഹാമാരിയുടെ കാലത്തും ഈ നിരക്കുകള്‍ക്ക്  മാറ്റമില്ലായിരുന്നു.  

30 കിലോവാട്ടിൽ കൂടാത്ത ഇലക്ട്രിക് സ്വകാര്യ കാറുകൾക്ക് 1,780 രൂപയും, 30 കിലോവാട്ടിനും 65 കിലോവാട്ടില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക്  2,904 രൂപയുമാണ് പ്രീമിയം. 

ATF വില വർദ്ധനവ് (ATF price hike) 

വിമാന ഇന്ധന വിലയിലും മാറ്റം ജൂണ്‍ 1 മുതല്‍ ഉണ്ടാകും. ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (Aviation Turbine Fuel (ATF) വിലകൾ സാധാരണയായി ഒരു മാസത്തിന്‍റെ ആദ്യ ദിവസവും  പതിനാറാം തീയതിയുമാണ്‌ പരിഷ്കരിക്കുന്നത്.  മെയ് 16-ന്, ATF വിലയില്‍ ഈ വർഷത്തിലെ തുടർച്ചയായ പത്താം വർദ്ധനവാണ് ഉണ്ടായിരിയ്ക്കുന്നത്‌.  5.29% അല്ലെങ്കിൽ Rs.6,188.25  രൂപ ഒരു കിലോലിറ്ററിന് ഈ വര്‍ദ്ധന രേഖപ്പെടുത്തി.  ഇതോടെ എക്കാലത്തെയും ഉയർന്ന നിരക്കായ കിലോലിറ്ററിന് 1,23,039.71 രൂപ ആണ് ഇപ്പോള്‍ നിരക്ക്.

ഗോൾഡ് ഹാൾമാർക്കിംഗ് (Gold hallmarking) 

2022 ജൂൺ 1 മുതൽ, നിർബന്ധിത ഹാൾമാർക്കിംഗിന്‍റെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരും. ഇത് നിലവിലുള്ള 256 ജില്ലകളിലും 32 പുതിയ ജില്ലകളിലും AHC യുടെ ഹാൾമാർക്കിംഗ് നിര്‍ബന്ധമാക്കും. അതായത്, 
14, 18, 20, 22, 23, 24 കാരറ്റ്   ശുദ്ധിയുള്ള സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളും മാത്രമേ ഈ 288 ജില്ലകളിൽ വിൽക്കാന്‍ സാധിക്കൂ.  കൂടാതെ, ഇവയില്‍  ഹാൾമാർക്കിംഗ് നിർബന്ധമാണ്.     

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News