Lulu Bangalore: വിലക്കുറവിന്റെ ആഘോഷവുമായി ലുലു ബെം​ഗളൂരു; പകുതി വിലയ്ക്ക് ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ

Lulu  Bangalore: 70 ശതമാനം വരെ കിഴിവിൽ ലുലു എൻഡ് ഓഫ് സീസൺ സെയിൽ തുടങ്ങി.  

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 07:41 PM IST
  • നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്‌ലാറ്റ് 50 സെയിൽ.
  • വസ്ത്രശേഖരങ്ങൾ 50 ശതമാനം വരെ കിഴിവിൽ വാങ്ങാം.
  • ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.
Lulu  Bangalore: വിലക്കുറവിന്റെ ആഘോഷവുമായി ലുലു ബെം​ഗളൂരു; പകുതി വിലയ്ക്ക് ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ

മികച്ച ഗുണമേന്മയുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ബെംഗ്ലൂരു ലുലു മാളിലും , ലുലു ഡെയ്ലിയിലും ഒരുങ്ങികഴിഞ്ഞു. ബിഗ് ഡേ സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാം. ജൂലൈ 6 മുതൽ 9 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്ലാറ്റ് 50 സെയിൽ നടക്കുന്നത്.  ലുലു ഫാഷൻ സ്റ്റോർ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി  പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ രാവിലെ 8 മണി മുതൽ അർധരാത്രി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്. 

ഏറ്റവും മികച്ച കളക്ഷനുകളുള്ള ലുലു ഫാഷൻ സ്റ്റോറിൽ നിന്ന് , മികച്ച ഫാഷൻ ബ്രാൻഡുകളുടെ പുതിയ വസ്ത്രശേഖരങ്ങൾ 50 ശതമാനം വരെ കിഴിവിൽ വാങ്ങാം. 300ൽ അധികം ബ്രാൻഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തിൽ ഭാഗമാകുന്നത്.  ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഒരുക്കിക്കൊണ്ടാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്.

ALSO READ: വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാം; ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്

ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറികൾക്കായി ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ, വാച്ചുകൾ വരെ വിലക്കുറവിൽ ലഭ്യമാക്കുന്നു. കൂടാതെ, ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. 

 അത്യുജ്വലമായ ഡിസ്കൗണ്ടുകൾക്കൊപ്പം രസകരമായ എന്റർടെയ്ൻമെന്റ് ഷോകളുമായി ഒരു പുതുമയാർന്ന ഷോപ്പിംഗ് അനുഭവമാണ് ലുലു സന്ദർശകർക്കായി ഒരുക്കുന്നത്. ലുലുവിന്റെ ഏറ്റവും മികച്ച ഓഫർ സീസണായ ഇത്തവണ, ഷോപ്പ് ചെയ്യുന്നവർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ലുലുവിൻ‌റെ ഓൺലൈൻ ഡെലിവറി ആപ്പ് വഴിയും ഈ ഓഫറുകളിൽ ഓർഡുകൾ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News