LPG Subsidy Check: LPG പാചകവാതക ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത, LPG സിലിണ്ടറിന്‍റെ സബ്‌സിഡി വീണ്ടും ആരംഭിച്ചു.
LPG ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ സബ്‌സിഡി ലഭിക്കുന്നില്ലെന്ന പരാതി മുന്‍പ് പലതവണ ഉയർന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ LPG പാചകവാതക ഉപഭോക്താക്കൾക്ക് സബ്‌സിഡിയായി ഒരു സിലിണ്ടറിന് 79.26 രൂപ നൽകുന്നുണ്ട്.
അതേസമയം, രാജ്യത്ത് പാചകവാതക വില ആകാശം മുട്ടുന്ന അവസരത്തില്‍ LPG യ്ക്ക് സബ്‌സിഡി ലഭിക്കുന്നത് വലിയ വാർത്തയാണ്. മാസങ്ങൾക്കുശേഷമാണ് ആളുകളുടെ അക്കൗണ്ടിൽ സബ്‌സിഡി വന്നുതുടങ്ങിയത്. എന്നാല്‍, പലര്‍ക്കും പല തുകയാണ് സബ്‌സിഡിയായി ലഭിക്കുന്നത് എന്നതാണ് വസ്തുത. ചിലര്‍ക്ക് 79.26 രൂപ സബ്‌സിഡിയായി ലഭിക്കുന്നു, ചിലര്‍ക്ക് 158.52 രൂപ അല്ലെങ്കിൽ 237.78 രൂപ സബ്‌സിഡി ലഭിക്കുന്നു.
കൊറോണ മഹാമാരിയുടെ കാലത്ത് എൽപിജി സബ്‌സിഡി നല്‍കുന്ന കാര്യത്തില്‍ തടസം നേരിട്ടിരുന്നുവെങ്കിലും പൊതുജനങ്ങൾക്ക് യാത്തൊരു പ്രശ്നവും ഉണ്ടാകാതിരിക്കാൻ ഇപ്പോൾ പാചകവാതക വിതരണത്തിന്‍റെ സേവനങ്ങൾ സര്‍ക്കാര്‍ ഊർജിതമാക്കിയിട്ടുണ്ട്.
എൽപിജി സബ്‌സിഡി അക്കൗണ്ടിൽ എത്തിയോ എന്ന് എങ്ങിനെ അറിയാം?
എൽപിജി സബ്‌സിഡി പരിശോധിക്കാനായി ആദ്യം ചെയ്യേണ്ടത് ഗ്യാസ് കണക്ഷനുമായി നിങ്ങളുടെ ആധാർ നമ്പർ ലിങ്ക് ചെയ്യുക എന്നതാണ്. ഗ്യാസ് കണക്ഷനുമായി നിങ്ങളുടെ ആധാർ നമ്പർ ലിങ്ക് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്.
നിങ്ങളുടെ ഗ്യാസ് കണക്ഷൻ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുണ്ട് എങ്കില്‍ വളരെ അനായാസം എൽപിജി സബ്‌സിഡി പരിശോധിക്കാന്‍ സാധിക്കും. 17 അക്ക എൽപിജി ഐഡി, ബുക്കിംഗ് തീയതി പോലുള്ള വിശദാംശങ്ങൾ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് സബ്‌സിഡി വിവരങ്ങൾ അറിയാന്‍ സാധിക്കും. അതുകൂടാതെ, 1800-233-3555 എന്ന കസ്റ്റമർ കെയർ നമ്പറിൽ നിന്നും സബ്‌സിഡി വിവരങ്ങൾ അറിയാന്‍ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...