LPG Price Today: ആഗസ്റ്റ് ആദ്യ ദിനത്തിൽ സന്തോഷ വാർത്ത, പാചകവാതക വില കുറച്ചു; അറിയാം പുതിയ നിരക്കുകൾ

LPG Cylinder Price: എൽപിജി സിലിണ്ടറിന്റെ വിലയിൽ വന്ന ഇടിവ് സാധാരണക്കാർക്ക് വിലക്കയറ്റത്തിൽ നിന്നും മോചനം നൽകിയിരിക്കുകയാണ്. ആഗസ്റ്റ്  1 ലെ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് എണ്ണ കമ്പനികൾ പുറത്തുവിട്ടു. സിലിണ്ടറിന്റെ വിലയിൽ 36 രൂപ കുറഞ്ഞിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Aug 1, 2022, 07:54 AM IST
  • മാസത്തിന്റെ തുടക്കത്തിൽ തന്നെ സാധാരണക്കാർക്ക് ഒരു സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്
  • വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു
  • 36 രൂപയാണ് കുറിച്ചിരിക്കുന്നത്
LPG Price Today: ആഗസ്റ്റ് ആദ്യ ദിനത്തിൽ സന്തോഷ വാർത്ത, പാചകവാതക വില കുറച്ചു; അറിയാം പുതിയ നിരക്കുകൾ

Commercial Cylinder Price Today: മാസത്തിന്റെ തുടക്കത്തിൽ തന്നെ സാധാരണക്കാർക്ക് ഒരു സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്.  അതായത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. വിലക്കയറ്റത്തിനിടയിൽ സാധാരണക്കാരന് ഇത് ശരിക്കും ഒരു ആശ്വാസ വാർത്തതന്നെയാണ്.  ഇന്നു മുതൽ വാണിജ്യ സിലിണ്ടറിന് 36 രൂപ കുറച്ചിരിക്കുകയാണ്. അതായത് ഇന്നു മുതൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2012.50 രൂപയ്ക്ക് പകരം 1976.50 രൂപ നൽകിയാൽ മതിയാകും. കൊൽക്കത്തയിൽ സിലിണ്ടറിന് 2132.00 രൂപയ്ക്ക് പകരം 2095.50 രൂപയും അതുപോലെ മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടന് ഇനി 1936.50 രൂപ നൽകിയാൽ മതിയാകും. ചെന്നൈയിൽ സിലിണ്ടറിന് 2141 രൂപയുമാണ് ഇന്നത്തെ വില.

Also Read: LPG Cylinder: പാചക വാതക വിലയിൽ വൻ ഇടിവ്, വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 198 രൂപ!

അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ യാതൊരു മാറ്റവുമില്ല. ഡൽഹിയിൽ ഗാർഹിക എൽപിജി സിലിണ്ടർ വാങ്ങുന്നതിന് നിങ്ങൾക്ക് 1053 രൂപ തന്നെ നൽകണം. അതുപോലെ കൊൽക്കത്തയിൽ 1079 രൂപയും മുംബൈയിൽ 1052 രൂപയും ചെന്നൈയിൽ 1068 രൂപയും നൽകണം. ജൂലൈ മാസത്തിലും വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിനെ തുടർന്ന് ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയായും മുംബൈയിൽ 1972.50 രൂപയായും കൊൽക്കത്തയിൽ 2132 രൂപയായും ചെന്നൈയിൽ 2177.50 രൂപയായും കുറഞ്ഞിരുന്നു.

Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ 

ഇതിനിടയിൽ ജൂലൈ ആറിന് ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വർധിപ്പച്ചു. രാജ്യാന്തര വിപണിയിൽ ഊർജ വില ഉയർന്നതോടെ മെയ് മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് എൽപിജി വില വർധിക്കുന്നത്. ഇതോടെ ഡൽഹിയിൽ സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില നേരത്തെ 1003 രൂപയായിരുന്നത് 1053 രൂപയായി ഉയർന്നു. നേരത്തെ മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു. അതിനുമുൻപ് മാർച്ച് 22 നും സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ് വരുത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News