LPG Cylinder Booking: പോക്കറ്റ്സ് ആപ്പിലൂടെ എൽപിജി സിലിണ്ടർ ബുക്ക് ചെയൂ, ബമ്പർ ക്യാഷ്ബാക്ക് നേടൂ!

LPG Cylinder Booking: പോക്കറ്റ്സ് ആപ്പ് വഴി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് 50 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ കരസ്ഥമാക്കും. പോക്കറ്റ്‌സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് അല്ലാതെയും 200 രൂപയോ അതിൽ കൂടുതലോ ഉള്ള ബില്ലുകൾ അടച്ചാലും നിങ്ങൾക്ക് ക്യാഷ് ബാക്ക് ലഭിക്കു  

Written by - Ajitha Kumari | Last Updated : Jan 21, 2022, 12:09 PM IST
  • ഗ്യാസ് സിലിണ്ടറിന് 50 രൂപ വരെ വില കുറയും
  • പോക്കറ്റ്സ് ആപ്പ് നൽകുന്ന ക്യാഷ്ബാക്ക്
  • ക്യാഷ്ബാക്കിനായി പ്രൊമോകോഡ് ഉപയോഗിക്കേണ്ടതില്ല
LPG Cylinder Booking: പോക്കറ്റ്സ് ആപ്പിലൂടെ എൽപിജി സിലിണ്ടർ ബുക്ക് ചെയൂ, ബമ്പർ ക്യാഷ്ബാക്ക് നേടൂ!

LPG Cylinder Booking:  രാജ്യത്ത് ഈ സമയത്ത് കൊറോണ പകർച്ചവ്യാധി കാരണം എല്ലാവരും വിഷമത്തിലാണ്. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ഇതിനുപുറമെ വിലക്കയറ്റം കൂടിയാകുമ്പോൾ പിന്നെ പറയുകയും വേണ്ട അല്ലെ? ഇതിനിടയിൽ പാചകവാതക സിലിണ്ടറുകളുടെ (LPG Cylinder Price) വില മാനംമുട്ടെ കുതിക്കുകയാണ്. ത്തിയിരിക്കുകയാണ്. ഇതിനിടയിൽ ഒരു ആശ്വാസ വാർത്ത വരുന്നുണ്ട്.  അതെന്തെന്നാൽ കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ എടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഈ ആപ്പിലൂടെ ചെയ്യുക ഇവിടെ നിങ്ങൾക്ക് അടിപൊളി ഓഫർ ലഭിക്കുന്നുണ്ട്. 

Also Read: LPG യേക്കാൾ മികച്ച ഓപ്ഷനാണ് PNG! ഇത് ഉപയോഗിക്കുന്നത് പാചക ചിലവ് ചുരുക്കാം

ഡിജിറ്റൽ പേയ്‌മെന്റ് സുഗമമാക്കുന്ന പോക്കറ്റ്‌സ് ആപ്പാണ് (Pockets App) ഈ ഓഫർ നൽകുന്നത്. ഈ ആപ്പിൽ നിന്ന് നിങ്ങൾ എൽപിജി സിലിണ്ടർ (LPG) ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ക്യാഷ്ബാക്ക് (Cashback offer)  ലഭിക്കും.

ക്യാഷ്ബാക്ക് എത്ര ലഭിക്കുമെന്ന് അറിയാം (Know how much cashback you will get)

നിങ്ങൾ പോക്കറ്റ്സ് ആപ്പ് Pockets App) വഴിയാണ് ഗ്യാസ് (LPG) ബുക്ക് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും (പരമാവധി 50 രൂപ). ഈ ആപ് ഐസിഐസിഐ ബാങ്കാണ് പ്രവർത്തിപ്പിക്കുന്നത്.

Also Read: Business Idea: വെറും 15,000 രൂപയ്ക്ക് ഈ കിടിലം ബിസിനസ്സ് ആരംഭിക്കൂ, നേടാം 3 മാസം കൊണ്ട് 3 ലക്ഷം രൂപ!

200 രൂപയുടെ ബില്ലടച്ചാലും നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും (You will get the benefit even if you pay a bill of Rs 200)

പോക്കറ്റ്സ് ആപ്പ് വഴി ഗ്യാസ് (LPG) ബുക്കിംഗ് ഒഴികെ 200 രൂപയോ അതിൽ കൂടുതലോ ഉള്ള ബില്ലുകൾ അടച്ചാലും നിങ്ങൾക്ക് ഇതുപോലെ ക്യാഷ് ബാക്ക് ലഭിക്കും. ഈ ഓഫർ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് ഒരു പ്രൊമോകോഡും ഉപയോഗിക്കേണ്ടതില്ല.

ക്യാഷ്ബാക്ക് എങ്ങനെ ലഭിക്കും? (Know- How to get cashback?)

>> ഇതിനായി ആദ്യം മൊബൈലിൽ Pockets Wallet ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക.
>> ഇവിടെ Recharge and Pay Bills എന്ന വിഭാഗത്തിൽ Pay Bills എന്നതിൽ ക്ലിക്ക് ചെയ്യുക.
>> ഇവിടെ Choose Billers എന്നതിൽ More എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക.
>> അവിടെ നിങ്ങൾക്ക് LPG ഓപ്ഷൻ കാണാം. ഇവിടെ service privider നെ തിരഞ്ഞെടുക്കുക 
>> ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ബുക്കിംഗ് തുക അടയ്ക്കുക.
>> ഇടപാടിന് ശേഷം നിങ്ങൾക്ക് 10 ശതമാനം (പരമാവധി 50 രൂപ) ക്യാഷ്ബാക്ക് റിവാർഡുകൾ ലഭിക്കും.
>> അത് തുറക്കുമ്പോൾ തന്നെ നിങ്ങളുടെ പോക്കറ്റ്സ് വാലറ്റിൽ ക്യാഷ്ബാക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News