LPG Cylinder: പുതുവർഷത്തിൽ സന്തോഷ വാർത്ത! എൽപിജി സിലിണ്ടറിന് 100 രൂപ കുറച്ചു

Commercial LPG Cylinder Rates Decreases: വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകും. നിങ്ങളുടെ നഗരത്തിലെ സിലിണ്ടറിന്റെ വില എത്രയാണെന്ന് അറിയാമോ?  

Written by - Ajitha Kumari | Last Updated : Jan 1, 2022, 09:21 AM IST
  • ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
  • ഇന്ത്യൻ ഓയിൽ എൽപിജി വില കുറച്ചു
  • നിങ്ങളുടെ നഗരത്തിലെ ഗ്യാസ് വില എങ്ങനെ പരിശോധിക്കാമെന്ന് അറിയാം
LPG Cylinder: പുതുവർഷത്തിൽ  സന്തോഷ വാർത്ത! എൽപിജി സിലിണ്ടറിന് 100 രൂപ കുറച്ചു

Commercial LPG Cylinder: പുതുവർഷത്തിൽ ഇന്ത്യൻ ഓയിൽ (Indian Oil) ജനങ്ങൾക്കായി ഒരു അടിപൊളി സമ്മാനം നൽകിയിരിക്കുകയാണ്. അതായത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയില (Commercial LPG Cylinder Rates) 100 രൂപ കുറയ്ക്കാൻ ഇന്ത്യൻ ഓയിൽ തീരുമാനിച്ചു. 

ഈ വാർത്ത ജനങ്ങൾക്ക് വലിയ ആശ്വാസമാകും എന്നതിൽ സംശയമില്ല. അതേസമയം ഗാർഹിക എൽപിജി സിലിണ്ടർ (LPG) നിരക്കിൽ (Domestic LPG Cylinder Rates) മാറ്റമൊന്നും വരുത്തിയിട്ടില്ല.

Also Read: LPG Booking: ഒറ്റ Missed call മതി LPG സിലിണ്ടർ വീട്ടിലെത്തും, നമ്പർ സേവ് ചെയ്യുക

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു (Commercial LPG cylinder prices reduced)

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ (Commercial LPG Cylinder) വില വർധിപ്പിച്ചിരുന്നു.  അതുപോലെ ഡിസംബറിൽ പാചകവാതക സിലിണ്ടറിനും (LPG Cylinder) 100 രൂപ വർധിപ്പിച്ചിരുന്നു. 

എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ അന്നും മാറ്റമുണ്ടായില്ല എന്നത് ജനങ്ങൾക്ക് ആശ്വാസമായിരുന്നു. അതുപോലെ ഇപ്പോൾ വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ കുറവ് റസ്റ്റോറന്റ് ഉടമകൾക്ക് ആശ്വാസമായിട്ടുണ്ട്.

Also Read: NPS: ഭാര്യയുടെ പേരിൽ ഈ സ്പെഷ്യൽ അക്കൗണ്ട് തുറക്കൂ: പ്രതിമാസം ലഭിക്കും 45,000 രൂപ, അറിയാം

വാണിജ്യ എൽപിജി സിലിണ്ടറിന് ഇത്രയും വിലയുണ്ട് (Commercial LPG cylinder cost so much)

100 രൂപ കുറച്ചതിന് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2001 രൂപയായി ഉയർന്നിരിക്കുകയാണ്. അതേ സമയം കൊൽക്കത്തയിൽ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 2077 രൂപയായി ഉയർന്നിരിക്കുകയാണ്. മുംബൈയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1951 രൂപയായി ഉയർന്നു.

ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല (No change in the price of domestic LPG cylinder)

ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇത്തവണയും മാറ്റമില്ല. ഒക്ടോബറിലാണ് അവസാനമായി ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. സബ്‌സിഡിയില്ലാത്ത 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന് ഡൽഹിയിലും മുംബൈയിലും 899.50 രൂപയാണ് വില. അതേ സമയം, കൊൽക്കത്തയിൽ അതിന്റെ വില 926 രൂപയും ചെന്നൈയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടർ 915.50 രൂപയുമാണ്.

Also Read: Mata Vaishno Devi Shrine Stampede: തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു, ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി 

നിങ്ങളുടെ നഗരത്തിലെ എൽപിജി സിലിണ്ടർ വില എങ്ങനെ പരിശോധിക്കാം (How to check LPG cylinder price in your city)

നിങ്ങൾക്ക് നിങ്ങളുടെ നഗരത്തിലെ ഗ്യാസ് സിലിണ്ടറുകളുടെ പുതിയ വില അറിയണമെങ്കിൽ സർക്കാർ എണ്ണ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്കത് പരിശോധിക്കാം. ഇതിനായി നിങ്ങൾ IOCL വെബ്‌സൈറ്റായ cx.indianoil.in/webcenter/portal/Customer/pages_productprice ക്ക് പോകുക.  ശേഷം വെബ്‌സൈറ്റിൽ സംസ്ഥാനം, ജില്ല, വിതരണക്കാരൻ എന്നിവ തിരഞ്ഞെടുത്ത് സർച്ച് ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം ഗ്യാസ് സിലിണ്ടറുകളുടെ വില നിങ്ങളുടെ മുന്നിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News