Kerala Lottery Nirmal NR 283 Result : 70 ലക്ഷം രൂപ നേടിയ നിർമൽ ഭാഗ്യക്കുറിയുടെ ആ ഭാഗ്യവാൻ ഇതാ

Kerala Lottery Nirmal NR 283 Result 2022 മാനന്തവാടിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലത്ത് നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപയും ലഭിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 05:34 PM IST
  • വയനാട് മാനന്തവാടിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
  • കൊല്ലത്ത് നിന്നെടുത്ത NN 635290 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം.
  • 40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
Kerala Lottery Nirmal NR 283 Result : 70 ലക്ഷം രൂപ നേടിയ നിർമൽ ഭാഗ്യക്കുറിയുടെ ആ ഭാഗ്യവാൻ ഇതാ

തിരുവനന്തപുരം : നിർമൽ ലോട്ടറി എൻആർ -283 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ലോട്ടറി നമ്പർ NV 852781 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിച്ച നറുക്കെടുപ്പ് ഫലം വൈകിട്ട് അഞ്ച് മണിയോടെ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. 

വയനാട് മാനന്തവാടിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കൊല്ലത്ത് നിന്നെടുത്ത NN 635290 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 

40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.

ALSO READ : Kerala Lottery Akshaya AK-555 Result : ഒന്നാം സമ്മാനം 70 ലക്ഷം രൂപ; അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

നാലാം സമ്മാനമായ 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മാതി. 

ഇന്നലെ ജൂൺ 30ന് കാരുണ്യ പ്ലസ് കെഎൻ 427 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ PZ 283202 എന്ന പാലക്കാട് ചിറ്റൂരിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 80 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News