Kerala Lottery Karunya Plus KN-427 Result : ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

Kerala Lottery Karunya Plus KN-427 Result 2022 നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 03:08 PM IST
  • നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും.
  • 40 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിക്ക് 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
Kerala Lottery Karunya Plus KN-427 Result : ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

തിരുവനന്തപുരം : കാരുണ്യ പ്ലസ് ലോട്ടറി കെഎൻ -427 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

40 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിക്ക് 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 10 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.

ALSO READ : Kerala Lottery Akshaya AK-555 Result : ഒന്നാം സമ്മാനം 70 ലക്ഷം രൂപ; അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മാതി. 

ഇന്നലെ ജൂൺ 29ന് അക്ഷയ  AK-555 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ AD 309707 എന്ന ഇരിങ്ങാലക്കുടയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 70 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News