Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപ

Kerala Gold Rate: സംസ്ഥാനത്ത് സ്വർണവില കുതിക്കുകയാണ്.  ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 56880 രൂപ നൽകണം.

Written by - Ajitha Kumari | Last Updated : Oct 3, 2024, 12:27 PM IST
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്
  • ഇന്ന് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്
  • ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 ആയിട്ടുണ്ട്
Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപ
തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്.  ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്.  ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.  
 
 
ഇന്ന് സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്.  ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7110 ആയിട്ടുണ്ട്.  
 
 
കഴിഞ്ഞ ദിവസം 56800 രൂപയായി ഉയർന്ന സ്വർണവില പിന്നീട് 3 ദിവസം 400 രൂപ ഇടിയുകയായിരുന്നു. തുടർന്ന് ഇന്നലെ വീണ്ടും സ്വർണവില കുതിക്കുകയായിരുന്നു.  മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് ഇടയ്ക്ക് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.  
 
 
ഈ മാസത്തെ സ്വർണവില അറിയാം...
 
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ആയ ഇന്ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 
 

Trending News