Bank Interest Rate : RBI റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പ പലിശ ഉയർത്തി ICICI ഉൾപ്പെടെയുള്ള ബാങ്കുകൾ

6.90മാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇന്ത്യയുടെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും 7.25ലേക്ക് ഉയരുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : May 5, 2022, 10:16 PM IST
  • സ്വകാര്യ ബാങ്കായ ഐസിഐസിഐ തങ്ങളുടെ വായ്പ പലിശ നിരക്ക് 8.10 ശതമാനമാക്കി ഉയർത്തി.
  • ഐസിഐസിഐക്ക് പുറമെ പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും തങ്ങളുടെ പലിശ നിരക്ക് ഉയർത്തി.
  • 6.90മാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ പലിശ നിരക്ക്.
  • ബാങ്ക് ഓഫ് ഇന്ത്യയുടെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും 7.25ലേക്ക് ഉയരുകയും ചെയ്തു.
Bank Interest Rate : RBI റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ വായ്പ പലിശ ഉയർത്തി ICICI ഉൾപ്പെടെയുള്ള ബാങ്കുകൾ

ന്യൂ ഡൽഹി : ഇന്നലെ മെയ് നാലിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ സ്വകാര്യ-പൊതുമേഖല ബാങ്കൾ തങ്ങളുടെ പലിശ നിരക്ക് ഉയർത്തി തുടങ്ങി. സ്വകാര്യ ബാങ്കായ ഐസിഐസിഐ തങ്ങളുടെ വായ്പ പലിശ നിരക്ക് 8.10 ശതമാനമാക്കി വർധിപ്പിച്ചു. ഐസിഐസിഐക്ക് പുറമെ പൊതുമേഖല ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും തങ്ങളുടെ പലിശ നിരക്ക് ഉയർത്തി.

6.90മാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇന്ത്യയുടെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും 7.25ലേക്ക് ഉയരുകയും ചെയ്തു. 

ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തിയതോടെ പുതിയ0 നിരക്ക് 4.40 ശതമാനത്തിലെത്തി. രണ്ട് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്തെ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത്. യുക്രൈൻ റഷ്യ യുദ്ധത്തിന്റെ പശ്ചാതലത്തിൽ നാണ്യപ്പെരുപ്പം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ ആർബിഐയുടെ നീക്കം. എന്നാൽ റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല.

മുൻകൂട്ടി അറിയിക്കാതെയുള്ള ആർബിഐയുടെ അസാധരണം യോഗം ചേർന്നാണ് മോണിറ്ററി പോളിസി സമിതി റിപ്പോ നിരക്ക് ഉയർത്താൻ തീരുമാനമെടുത്തിരിക്കുന്നത്. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്താ ദാസ് അറിയിച്ചു. റിപ്പോ നിരക്ക് ഉയർത്തുന്നതിന് സമിതി ഏകകണ്ഠേന പിന്തുണച്ചുയെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി. മാർക്കറ്റിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. 

എന്താണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. ഈ പലിശ നിരക്ക് ഉയരുന്നതോട് സ്വഭാവികമായി ബാങ്കുകൾ തങ്ങളുടെ വിവിധ ലോണുകളുടെ പലിശ നിരക്കുകളും വർധിപ്പിക്കുന്നതാണ്. സാധാരണയായ 5 മുതൽ 10 ബേസിസ് പോയിന്റുകളാണ് ആർബിഐ റിപ്പോ നിരക്കിൽ ഉയർത്താറുള്ളത്. ഇത്തവണ 40 ബിപിഎസ് ഉയർത്തുന്നതോട് ബാങ്ക് നൽകുന്ന വായ്പകൾക്കും അതെ കണക്കിൽ പലിയും വർധിപ്പിക്കും.

ബാങ്കുകളിൽ നിന്ന് ആർബിഐ പണമെടുക്കുകയാണെങ്കിൽ അതിനും റിസർവ് ബാങ്ക് പലിശ നൽകും. അതിനെയാണ് റിവേഴ്സ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News