Train Ticket: ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നതെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്കിംഗ് നടപടികളൊക്കെ റെയിൽവേ മുന്നത്തെക്കാളും എളുപ്പമാക്കിയിട്ടുമുണ്ട്. ഇപ്പോൾ ആളുകൾക്ക് റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ക്യൂ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. പകരം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനും റിസർവേഷൻ ചെയ്യാനും കഴിയും. അതെ.. IRCTC വഴി നിങ്ങൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
ട്രെയിനിൽ റിസർവേഷൻ
ട്രെയിനിൽ റിസർവേഷൻ ചെയ്യാൻ നിരവധി കോച്ചുകൾ ഉണ്ട്. ഇവയിൽ ലോവർ ബർത്ത്, മിഡിൽ ബർത്ത്, അപ്പർ ബർത്ത് എന്നിങ്ങനെയുള്ള സീറ്റുകളാണ് ഉള്ളത്. പലപ്പോഴും യാത്രക്കാരുടെ ആവശ്യം ലോവർ ബർത്ത് വേണമെന്നായിരിക്കും. എന്നാൽ ലോവർ ബർത്ത് ആളുകൾക്ക് അത്ര എളുപ്പത്തിൽ ലഭിക്കില്ല. പൊതുവെ ലോവർ ബെർത്തിൽ വികലാംഗർക്കും മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നത്.
ട്രെയിൻ ടിക്കറ്റ്
റെയിൽവേ കോച്ചുകളിലെ ചില ലോവർ ബർത്ത് സീറ്റുകൾ വികലാംഗർക്കായി നീക്കിവച്ചിട്ടുണ്ട്. ഇതോടൊപ്പം ചില മിഡിൽ ബർത്തുകളും ഇവർക്കായി മാറ്റി വച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ആരെങ്കിലും റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ വികലാംഗരോ, ഗർഭിണികളോ, മുതിർന്ന പൗരന്മാരോ ആണെങ്കിൽ അത് നൽകിയാൽ ലോവർ ബർത്ത് കിട്ടാനുള്ള സാധ്യത വർധിക്കും. റെയിൽവേ ലോവർ ബർത്ത് കൊടുക്കാൻ ആദ്യം പരിഗണിക്കുന്നത് വികലാംഗരെയും ഇതിനുശേഷം ഗർഭിണികളെയും ശേഷം ലോവർ ബെർത്തുകൾക്ക് പരിഗണിക്കുന്നത് മുതിർന്ന പൗരന്മാരെയുമാണ്.
ലോവർ ബർത്ത് കിട്ടാനുള്ള സാധ്യത
നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വികലാംഗരോ ഗർഭിണികളോ മുതിർന്ന പൗരന്മാരോ ആണെന്ന് കൃത്യമായി വ്യക്തമാക്കണം. ഇതിലൂടെ നിങ്ങൾക്ക് ലോവർ ബർത്ത് കിട്ടാനുള്ള സാധ്യത വർധിക്കും. ഇനി നിങ്ങൾ ഈ മൂന്ന് വിഭാഗങ്ങളിലും പെടുന്നില്ലെങ്കിലും വിഷമിക്കേണ്ട നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിൽ സീറ്റിന്റെ മുൻഗണന ക്രമീകരിക്കാനുള്ള ഒരു ഓപ്ഷൻ ഉണ്ടാകും. അവിടെ നിങ്ങൾ ലോവർ ബർത്ത് ഓപ്ഷൻ ടിക്ക് ചെയ്താൽ നിങ്ങൾക്കും ലോവർ ബർത്ത് ലഭിക്കാനുള്ള സാധ്യത വർദ്ധിക്കും.
ട്രെയിൻ ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
-ആദ്യം ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ പോകുക.
- അക്കൗണ്ടിലേക്ക് ലോഗിൻ / രജിസ്റ്റർ ചെയ്യുക.
-ശേഷം നിങ്ങളുടെ യാത്രാവിവരങ്ങൾ പൂരിപ്പിക്കുക.
- ട്രെയിൻ തിരഞ്ഞെടുക്കുക.
-ശേഷം Book Now ഓപ്ഷൻ തിരഞ്ഞെടുക്കുക.
- യാത്രക്കാരുടെ വിവരങ്ങളും ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകുക.
-വിശദാംശങ്ങൾ ചേർത്തതിന് ശേഷം സ്ഥിരീകരണത്തിനായി നിങ്ങളുടെ ഫോൺ നമ്പറിലോ ഇമെയിൽ ഐഡിയിലോ ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും.
-ശേഷം പേയ്മെന്റ് ചെയ്യേണ്ട രീതി തിരഞ്ഞെടുക്കുക, ഇടപാട് പൂർത്തിയാക്കുക.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ട പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും ഇ-മെയിൽ വിലാസത്തിലും ബുക്കിംഗ് സ്ഥിരീകരണവും യാത്രാ വിവരങ്ങളും IRCTC പങ്കിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...