IndiGo Monsoon Sale Offer, വെറും 998 രൂപയ്ക്ക് പറക്കാം...!!

ആഭ്യന്തര വിമാനയാത്ര  പ്ലാന്‍  ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത,  Monsoon Sale ഓഫറുമായി IndiGo എത്തിയിരിയ്ക്കുന്നു...!

Written by - Zee Malayalam News Desk | Last Updated : Jun 29, 2021, 03:54 PM IST
  • മൺസൂൺ സെയിൽ ഓഫറിലൂടെ (Monsoon Sale Offer) കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽപ്പന നടത്തുകയാണ് ഇൻഡിഗോ (IndiGo).
  • ഈ ഓഫർ 2021 ജൂൺ 30 വരെലഭ്യമാകും. 2021 ഓഗസ്റ്റ് 1 മുതൽ 2022 മാർച്ച് 26 വരെയാണ് ഓഫറിന് കീഴിലുള്ള യാത്രാ സമയം.
IndiGo Monsoon Sale Offer, വെറും  998 രൂപയ്ക്ക് പറക്കാം...!!

New Delhi: ആഭ്യന്തര വിമാനയാത്ര  പ്ലാന്‍  ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത,  Monsoon Sale ഓഫറുമായി IndiGo എത്തിയിരിയ്ക്കുന്നു...!

മൺസൂൺ സെയിൽ ഓഫറിലൂടെ   (Monsoon Sale Offer) കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വിൽപ്പന നടത്തുകയാണ്  ഇൻഡിഗോ  (IndiGo). ഈ ഓഫർ   2021 ജൂൺ 30 വരെലഭ്യമാകും.  2021 ഓഗസ്റ്റ് 1 മുതൽ 2022 മാർച്ച് 26 വരെയാണ് ഓഫറിന് കീഴിലുള്ള യാത്രാ സമയം. 

മൺസൂൺ സെയിൽ ഓഫറില്‍   (Monsoon Sale Offer) നല്‍കുന്ന ഏറ്റവും കുറഞ്ഞ  ടിക്കറ്റ് നിരക്ക്  998 രൂപയാണ്. ട്വിറ്ററിലൂടെയാണ് എയർലൈൻ ഈ വിവരം നൽകിയിരിക്കുന്നത്.

Indigoയുടെ ഈ ഓഫര്‍  25 ജൂണ്‍   2021നാണ് ആരംഭിച്ചത്.  30 ജൂണ്‍  2021ന് രാത്രി 12 മണിയ്ക്ക് ഈ ഓഫര്‍ അവസാനിക്കും.  വിമാനത്താവള ഫീസും സർക്കാർ ചുമത്തുന്ന നികുതികളും ഈ ഓഫറില്‍  ഉൾപ്പെടുന്നില്ല.

അതേസമയം,  കോവിഡ് -19 വാക്സിൻ  (Covid Vaccination) എടുത്തവര്‍ക്ക്   ഇൻഡിഗോ  (IndiGo) ഡിസ്കൗണ്ട്  വാഗ്ദാനം ചെയ്യുന്നുണ്ട്.  വാക്സിന്‍ കുറഞ്ഞത്‌ ഒരു ഡോസെങ്കിലും എടുത്ത എല്ലാ യാത്രക്കാർക്കും ഈ ആനുകൂല്യം  ലഭിക്കും.  10% ഡിസ്കൗണ്ട് ആണ്  IndiGo വാഗ്ദാനം ചെയ്യുന്നത്.  ജൂണ്‍ 23 ബുധനാഴ്ച മുതല്‍ ഈ ആനുകൂല്യം  ലഭ്യമാണ്. Air Fare ന്‍റെ  അടിസ്ഥാന നിരക്കിലാണ്  കമ്പനി കിഴിവ് നൽകുന്നത്. 

Also Read: Covid Vaccination നടത്തിയോ? IndiGoയില്‍ ലഭിക്കും വന്‍ ഡിസ്കൗണ്ട്

18 വയസിന് മുകളില്‍ പ്രായമുള്ള വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമേ ഈ ഓഫര്‍  ലഭിക്കൂ.  ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് ഇന്ത്യയില്‍ താമസിച്ചിരുന്നവരും കൂടാതെ  കോവിഡ് -19 വാക്സിൻ  ഒരു ഡോസെങ്കിലും സ്വീകരിച്ചവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.  ഈ നടപടികളിലൂടെ  ദേശീയ വാക്സിനേഷന്‍ പ്രോഗ്രാമില്‍  (National Vaccination Drive) പങ്കാളികളാവുക  എന്നതാണ് IndiGo ലക്ഷ്യമിടുന്നത്.

ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍   യാത്രാ സമയത്ത്  സാധുവായ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്  (COVID-19 Vaccination Certificate) കരുതിയിരിയ്ക്കണം. ആല്ലെങ്കില്‍  ആരോഗ്യസേതു ആപ്പില്‍  COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാലും മതിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

I

Trending News