IndiGo 15th Anniversary Sale: പതിനഞ്ചാം വാര്‍ഷികത്തില്‍ അടിപൊളി ഓഫറുമായി ഇൻഡിഗോ, 915 രൂപയ്ക്ക് വിമാന ടിക്കറ്റ്

കുറഞ്ഞ ചിലവില്‍ വിമാന യാത്രയ്ക്ക് അവസരമൊരുക്കി IndiGo. കമ്പനിയുടെ  പതിനഞ്ചാം   വാര്‍ഷികത്തിലാണ്  അടിപൊളി ഓഫറുമായി ഇന്‍ഡിഗോ എത്തുന്നത്‌.

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 08:14 PM IST
  • വരും മാസങ്ങളില്‍ ആഭ്യന്തര വിമാനയാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ് ഇന്‍ഡിഗോ നല്‍കുന്നത്.
  • ഇത് സംബന്ധിച്ച വിവരങ്ങൾ ഇൻഡിഗോ ട്വീറ്ററിലൂടെ നല്‍കിയിട്ടുണ്ട്.
  • ഈ ഓഫറിന് കീഴിൽ നിങ്ങൾക്ക് വെറും 915 രൂപയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി അറിയിക്കുന്നത്.
IndiGo 15th Anniversary Sale: പതിനഞ്ചാം വാര്‍ഷികത്തില്‍ അടിപൊളി ഓഫറുമായി ഇൻഡിഗോ, 915 രൂപയ്ക്ക് വിമാന ടിക്കറ്റ്

Mumbai: കുറഞ്ഞ ചിലവില്‍ വിമാന യാത്രയ്ക്ക് അവസരമൊരുക്കി IndiGo. കമ്പനിയുടെ  പതിനഞ്ചാം   വാര്‍ഷികത്തിലാണ്  അടിപൊളി ഓഫറുമായി ഇന്‍ഡിഗോ എത്തുന്നത്‌.

വരും മാസങ്ങളില്‍ ആഭ്യന്തര വിമാനയാത്ര  പ്ലാന്‍  ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ് ഇന്‍ഡിഗോ നല്‍കുന്നത്.   ഇത് സംബന്ധിച്ച വിവരങ്ങൾ ഇൻഡിഗോ  ട്വീറ്ററിലൂടെ നല്‍കിയിട്ടുണ്ട്.   ഈ ഓഫറിന് കീഴിൽ നിങ്ങൾക്ക് വെറും 915 രൂപയ്ക്ക് വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി അറിയിക്കുന്നത്. 

ഓഫര്‍ എന്നുവരെ ലഭ്യമാകും?
ഇന്‍ഡിഗോയുടെ ഈ ഓഫര്‍ വളരെ  കുറച്ച് ദിവസത്തേയ്ക്ക് മാത്രമേ ലഭ്യമാകൂ.  കമ്പനി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്   ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം ആഗസ്റ്റ്‌ 4, 2021 മുതല്‍  ആഗസ്റ്റ്‌ 6, 2021വരെയാണ്.

ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റില്‍ യാത്ര ചെയ്യുവാന്‍  ഏറെ സമയമുണ്ട്.  2021 സെപ്റ്റംബർ 1 മുതല്‍  2022 മാർച്ച് 26 വരെ  യാത്രക്കാർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.

പതിനഞ്ചാം   വാര്‍ഷികം ആഘോഷിച്ച് IndiGo 
ഈ വര്‍ഷം ഇന്‍ഡിഗോ  അതിന്‍റെ   15 -ാം വാർഷികം ആഘോഷിക്കുകയാണ്.  ആ അവസരത്തിലാണ് ഉപഭോക്താക്കൾക്കായി ഈ സൂപ്പര്‍ ഓഫര്‍ ഇന്‍ഡിഗോ നല്‍കുന്നത്.  

Also Read: AirAsia Flash Sale: ഓണക്കാലം അടിപൊളിയാക്കാം, തകര്‍പ്പന്‍ ഓഫറുമായി AirAsia, 914 രൂപയ്ക്ക് ലഭിക്കും ടിക്കറ്റ്

HSBC കാര്‍ഡ്‌ വഴി   ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍  5 %  ഡിസ്കൗണ്ട് കൂടി  ലഭിക്കും എന്നതാണ് ഈ ഓഫറിന്‍റെ മറ്റൊരു പ്രത്യേകത. 
   
ഇന്‍ഡിഗോ  63 നഗരങ്ങളില്‍ യാത്ര  ചെയ്യുവാനുള്ള അവസരമാണ് ഒരുക്കുന്നത്. അഗർത്തല, ആഗ്ര, അഹമ്മദാബാദ്, ഐസ്വാൾ, അമൃത്സർ, ഔറംഗബാദ്, ബാഗ്‌ഡോറ, ബാംഗ്ലൂർ, ബെൽഗാം, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡെറാഡൂൺ, ഡൽഹി, ദിബ്രുഗഡ്, ദിമാപൂർ, ഗയ, ഗോവ, ഗോരഖ്‌പൂർ, ഗുവാഹത്തി, ഹുവാലി, ഹൈദരാബാദ്, ഇംഫാൽ, ഇൻഡോർ, ജയ്പൂർ, ജമ്മു, ജോധ്പൂർ, ജോർഹട്ട്, കണ്ണൂർ, കൊച്ചി, കോലാപ്പൂർ, കൊൽക്കത്ത, കോജിക്കോഡ, ലേഹ്, ലക്നൗ, മധുര, മംഗലാപുരം, മുംബൈ, മൈസൂർ, നാഗ്പൂർ, പട്ന, പോർട്ട് ബ്ലെയർ, പ്രയാഗ്രാജ്, പൂനെ, റായ്പൂർ, രാജമുണ്ട്രി, റാഞ്ചി, ഷില്ലോംഗ് , ഷിർദി, സിൽചാർ, ശ്രീനഗർ, സൂററ്റ്, തിരുച്ചിറപ്പള്ളി, തിരുപ്പതി, തിരുവനന്തപുരം, തൂത്തുക്കുടി, വഡോദര, വാരാണസി, വിജയവാഡ, വിസപട്ടണം എന്നീ നഗരങ്ങളിലേയ്ക്ക്  ഇന്‍ഡിഗോ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News