Digital currency | ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ വരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ

 പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Nov 29, 2021, 10:28 PM IST
  • ക്രിപ്റ്റോ കറൻസി ബില്ലും കേന്ദ്രം ഉടൻ അവതരിപ്പിക്കും
  • കേന്ദ്രം ഇക്കാര്യം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
  • ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗം തീരുമാനിച്ചിരുന്നു
  • ഇതിന്റെ അടിസ്ഥാനത്തിലാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്നതിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്
Digital currency | ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഉടൻ വരുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ കറൻസി (Digital currency) ഉടൻ വരുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് കേന്ദ്ര സർക്കാർ (Central government) ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.

ക്രിപ്റ്റോ കറൻസി ബില്ലും കേന്ദ്രം ഉടൻ അവതരിപ്പിക്കും. ഡിജിറ്റൽ കറൻസിക്കായുള്ള തയ്യാറെടുപ്പുകൾ ആർബിഐ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രം ഇക്കാര്യം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.

ALSO READ: Crypto Currency Ban : ക്രിപ്റ്റോകറൻസി ഇന്ത്യയിൽ ബാൻ ചെയ്യാൻ സാധ്യത; ബിറ്റ്‌കോയിൻ, ഇതെറിയം, ടെത്തർ തുടങ്ങി ക്രിപ്റ്റോകറൻസികളുടെ വിലയിൽ വൻ ഇടിവ്

ക്രിപ്റ്റോ കറൻസി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്നതിനായുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത്.

നിലവില്‍ പുതിയ ക്രിപ്‌റ്റോ കറന്‍സി നിയമം ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞു. ക്രിപ്‌റ്റോ ഇടപാടുകളില്‍ കൃത്യമായ നികുതി ഘടന കൊണ്ടുവരാനും കേന്ദ്രത്തിന് ആലോചനയുണ്ട്. അടുത്ത കാലത്ത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

ALSO READ: Crypto currency വാങ്ങാനായി എടിഎം തുറന്ന് ഹോണ്ടുറാസ്

ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് ഇപ്പോൾ നിയമപരിരക്ഷയില്ല. എന്നാല്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്. 2018ല്‍ കേന്ദ്രം ക്രിപ്‌റ്റോ ഇടുപാടുകള്‍ പൂര്‍ണ്ണമായും വിലക്കിയിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് മാസത്തില്‍ സുപ്രീം കോടതി ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ക്രിപ്‌റ്റോകറന്‍സി ആന്റ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 വഴി ഇന്ത്യ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധുത നല്‍കാനാണ് ശ്രമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News