Indian Railways Latest Update: കനത്ത മഴയെത്തുടർന്ന് 700-ലധികം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

Indian Railways Latest Update: ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴയെത്തുടർന്ന്, ജൂലൈ 7നും 15നും ഇടയിൽ 700-ലധികം ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 05:41 PM IST
  • ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴയെത്തുടർന്ന്, ജൂലൈ 7നും 15നും ഇടയിൽ 700-ലധികം ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു
Indian Railways Latest Update: കനത്ത മഴയെത്തുടർന്ന് 700-ലധികം ട്രെയിനുകൾ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

Indian Railways Latest Update: കനത്ത മഴയെത്തുടർന്ന് അടുത്തിടെ ഇന്ത്യന്‍ റെയില്‍വേ 700-ലധികം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലുടനീളമുള്ള കനത്ത മഴയെത്തുടർന്ന്, ജൂലൈ 7നും 15നും ഇടയിൽ 700-ലധികം ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 

Also Read:  Delhi Flood Alert: യമുനയില്‍ ജലനിരപ്പ്‌ ഉയരുന്നു, വെള്ളത്തില്‍ മുങ്ങി വടക്കുകിഴക്കൻ ഡൽഹി  

ട്രെയിന്‍ റദ്ദാക്കുന്നതിന് പ്രധാന കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നത് ട്രാക്കുകളിൽ ഉണ്ടായ വെള്ളക്കെട്ട് ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം നിറഞ്ഞതിനാല്‍ ജൂലൈ 7 നും ജൂലൈ 15 നും ഇടയിൽ 300-ലധികം മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. മൊത്തത്തിൽ, 600 ഓളം മെയിൽ / എക്സ്പ്രസ് ട്രെയിനുകളെയും 500 ലധികം പാസഞ്ചർ ട്രെയിനുകളെയും വെള്ളക്കെട്ട് ബാധിച്ചതായി റെയില്‍വേ അറിയിച്ചു. 

Also Read:  Delhi Flood Alert: തലസ്ഥാനത്തെ വെള്ളത്തില്‍ മുക്കി ഹരിയാന!! സ്കൂള്‍ കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ 
 
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശനിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി കനത്ത മഴ പെയ്തു. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും "കനത്തതോ അതിശക്തമായതോ ആയ" മഴ രേഖപ്പെടുത്തി. ഇതിന്‍റെ ഫലമായി നദികള്‍ കവിഞ്ഞൊഴുകുകയും അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ നശിപ്പിയ്ക്കുകയും ചെയ്തു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ മഴ കനത്ത നാശമാണ് വരുത്തിയത്. 

നോര്‍ത്തേണ്‍ റെയില്‍വേ 300 മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകൾ റദ്ദാക്കുകയും 100 ട്രെയിനുകൾ ഹ്രസ്വകാലത്തേക്ക് നിർത്തുകയും 191 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്‌തു. കനത്ത വെള്ളക്കെട്ടിനെത്തുടർന്ന് വടക്കൻ നോര്‍ത്തേണ്‍ 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും 28 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 56 ഹ്രസ്വകാല ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 54 ട്രെയിനുകൾ ഷോർട്ട് ടെർമിനേറ്റ് ചെയ്യുകയും ചെയ്തു.

കൂടാതെ,  നെസ്കോയുടെ ലോക പൈതൃക സൈറ്റില്‍ ഇടം നേടിയിരിയ്ക്കുന്ന ടോയ് ട്രെയിൻ എന്നറിയപ്പെടുന്ന കൽക്ക-ഷിംല പാതയിലെ ഗതാഗതം ഇന്ത്യൻ റെയിൽവേ താൽക്കാലികമായി നിർത്തിവച്ചു. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇത് സംസ്ഥാനത്തിന്‍റെ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി  സ്ഥലങ്ങളില്‍ ട്രെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റർ അകലെയുള്ള സോളൻ ജില്ലയിലെ ട്രാക്കുകളിൽ പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെളി നീക്കം ചെയ്ത് ട്രക്കുകള്‍ ഗതാഗത യോഗ്യമാക്കുന്ന നടപടികള്‍ പുരോഗമിയ്ക്കുകയാണ്.

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News