എല്ലാ മാസവും 210 രൂപ മാത്രം; 60 വയസ്സിന് ശേഷം മാസം 5,000- പെൻഷൻ

വാർദ്ധക്യത്തിൽ 1000 രൂപ മുതൽ 5000 രൂപ വരെയുള്ള പ്രതിമാസ പെൻഷൻ ഇത്തരത്തിൽ എല്ലാ മാസവും ചെറിയ തുക നിക്ഷേപിച്ച് നേടാം

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 01:18 PM IST
  • ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന വരിക്കാരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു
  • 18 വയസ്സിൽ നിങ്ങൾ ഈ പദ്ധതിയിൽ ചേരുകയും എല്ലാ മാസവും 210 രൂപ നിക്ഷേപിക്കുകയും ചെയ്യാം
  • ഈ പദ്ധതിയിൽ എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും പ്രയോജനം ലഭിക്കും
എല്ലാ മാസവും  210 രൂപ മാത്രം; 60 വയസ്സിന് ശേഷം മാസം 5,000- പെൻഷൻ

ന്യൂഡൽഹി: സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതിയായ അടൽ പെൻഷൻ യോജന വളരെ ജനപ്രിയമാണ്. ഈ സ്കീമിന് കീഴിൽ ചെറിയ നിക്ഷേപം നടത്തി നിങ്ങൾക്ക് ഉറപ്പായ പെൻഷൻ ലഭിക്കും. പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കാൻ നിങ്ങളുടെ വരുമാനത്തിൽ നിന്ന് എല്ലാ മാസവും ഈ പദ്ധതിയിൽ 210 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. 2015-16 വർഷത്തിലാണ് മികച്ച നിക്ഷേപ ഓപ്ഷൻ എന്ന നിലയിൽ അടൽ പെൻഷൻ യോജന സർക്കാർ ആരംഭിച്ചത്.

വാർദ്ധക്യത്തിൽ 1000 രൂപ മുതൽ 5000 രൂപ വരെയുള്ള പ്രതിമാസ പെൻഷൻ ഇത്തരത്തിൽ എല്ലാ മാസവും ചെറിയ തുക നിക്ഷേപിച്ച് നേടാം. 18 മുതൽ 40 വയസ്സ് വരെ പ്രായപരിധിയാണ് നിക്ഷേപകരുടെ. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന വരിക്കാരുടെ എണ്ണം അഞ്ച് കോടി കവിഞ്ഞു.

210 രൂപ നിക്ഷേപിച്ചാൽ

18 വയസ്സിൽ നിങ്ങൾ ഈ പദ്ധതിയിൽ ചേരുകയും എല്ലാ മാസവും 210 രൂപ നിക്ഷേപിക്കുകയും ചെയ്താൽ, 60 വയസ്സിന് ശേഷം, നിങ്ങൾക്ക് എല്ലാ മാസവും 5,000 രൂപ പെൻഷൻ ലഭിക്കും. 1000 രൂപ ലഭിക്കാൻ 42 രൂപയും 2000 രൂപ ലഭിക്കാൻ 84 രൂപയും 3000 രൂപക്കായി 126 രൂപയും 4000 രൂപ പെൻഷന് 168 രൂപയും പ്രതിമാസം നിക്ഷേപിക്കണം.

ഈ പദ്ധതിയിൽ എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും പ്രയോജനം ലഭിക്കും. ഇതിലെ നിക്ഷേപം നിങ്ങളുടെ കഴിവിന് അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അടൽ പെൻഷൻ യോജനയിലെ നിക്ഷേപത്തിന് ആദായനികുതി നിയമം 80C പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യവും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News