HDFC Fixed Deposit New Rate : സ്വകാര്യ ബാങ്കിങ് സ്ഥാപനമായ എച്ച്ഡിഎഫ്സി സ്ഥിര നിക്ഷേപങ്ങൾക്കേർപ്പെടുത്തിയിരിക്കുന്ന (എഫ്ഡി) പലിശ നിരക്ക് ഉയർത്തി. രണ്ട് കോടി മുതൽ അഞ്ച് കോടി രൂപ വരെയുള്ള വലിയ എഫ്ഡിക്കാണ് എച്ച്ഡിഎഫ്സി പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. നിലവിൽ ബൾക്ക് നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകി കൊണ്ടിരുന്നത് 4.50 മുതൽ ഏഴ് ശതമാനം നിരക്കിലാണ്. മുതിർന്ന പൗരനാണെങ്കിൽ എഫ് ഡിയുടെ പലിശ നിരക്ക് അഞ്ച് മുതൽ 7.75% വരെയാണ്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക്. എന്നാൽ ബാങ്ക് 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 15 ബേസിസ് പോയിന്റ് പലിശ നിരക്കാണ് ഉയർത്തിയിരിക്കുന്നത്.
അതായത് 15 മാസം മുതൽ രണ്ട് വർഷം വരെയുള്ള രണ്ട് കോടി മുതൽ അഞ്ച് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. മുതർന്ന് പൗരന്മാർക്ക് അഞ്ച് വർഷം വരെയുള്ളതോ ഒരു ദിവസം മുതൽ പത്ത് വർഷം വരെയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നിരക്ക് ലഭിക്കുന്നതാണ്. ജനുവരി 27 മുതലുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് ബാധകമാകുകയെന്ന് എച്ച്എഡിഎഫ്സി ബാങ്ക് അറിയിച്ചു.
ALSO READ : Home Loan Tips: ഹൗസിങ്ങ് ലോണ്‍ എടുക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കുന്നതാണ്. ഒരു മാസം മുതൽ ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത് 5.25 ശതമാനം പലിശയുമാണ്. 46 മുതൽ രണ്ട് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും 61 മുതൽ 89 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയുമാണ് ലഭിക്കുന്നത്.
മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള ബൾക്ക് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത് 6.25 ശതമാനം പലിശയാണ്. ആറ് മാസം മുതൽ 269 ദിവസം വരെയുള്ള എഫ്ഡിക്ക് 6.50 പലിശ ബാങ്ക് നൽകും. 270 മുതൽ 364 6.65 ശതമാനവും ഒരു വർഷം മുതൽ 15 മാസം വരെ 7 ശതമാനം പലിശയുമാണ് സ്ഥിര നിക്ഷേപങ്ങൾക്ക് എച്ച്ഡിഎഫ്സി നൽകുന്നത്.