കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യൻ നിരത്തുകളെ അടക്കി ഭരിക്കുകയാണ് റോയൽ എൻഫീൽഡ്. ഹോണ്ട ഉൾപ്പെടെയുള്ള വമ്പൻമാർ കിണഞ്ഞ് ശ്രമിച്ചിട്ടും എൻഫീൽഡിന്റെ സ്ഥാനത്തിന് കാര്യമായ ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ, റോയൽ എൻഫീൽഡിന്റെ ചങ്കിടിപ്പേറ്റുന്ന ഒരു വാഹനം ഇന്ത്യയിലേയ്ക്ക് എത്തുകയാണ്. അതും താരതമ്യേന എൻഫീൽഡിന്റെ അതേ വിലയിൽ. അന്താരാഷ്ട്ര വിപണിയിൽ തരംഗമായ ഹാർലി ഡേവിഡ്‌സണാണ് റോയൽ എൻഫീൽഡിന്റെ പുതിയ എതിരാളി.
ഹാർലി ഡേവിഡ്‌സൺ X440 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഹാർലി ഡേവിഡ്‌സൺ - ഹീറോ മോട്ടോകോപ് സംയുക്തമായാണ് ഈ വാഹനം ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ഹാർലി ഡേവിഡ്‌സൺ എന്ന ഖ്യാതിയോടെയാണ് X440യുടെ വരവ്. വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലോഞ്ചിന് മുമ്പ് തന്നെ ഹാർലി ഡേവിഡ്‌സൺ പുറത്തുവിട്ടു കഴിഞ്ഞു. റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350, സൂപ്പർ മീറ്റിയോർ 650 എന്നീ മോഡലുകളോട് കിടപിടിക്കുന്ന വാഹനമാകും ഹാർലിയുടെ X440 എന്ന കാര്യത്തിൽ സംശയമില്ല. ഹാർലിയുടെ വരവ് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ക്ലാസിക് 650 പുറത്തിറക്കാൻ റോയൽ എൻഫീൽഡ് തീരുമാനിച്ചിരിക്കുന്നത്.
ALSO READ: ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയത് 3 കോടി ആക്ടീവ സ്‌കൂട്ടറുകള്‍; റെക്കോര്‍ഡിട്ട് ഹോണ്ട
38 പിഎസ് പവറും 30 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന 440 സിസി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ത440യ്ക്ക് നൽകിയിരിക്കുന്നത്. 6 സ്പീഡ് ഗിയർ ബോക്‌സാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കൂടാതെ, ഡിആർഎല്ലോട് കൂടിയ എൽഇഡി ഹെഡ് ലാംപ്, ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ തുടങ്ങി നിരവധി സവിശേഷതകൾ X440യ്ക്ക് നൽകിയിട്ടുണ്ട്.
മുമ്പിൽ അപ്‌സൈഡ് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബുകളും നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും നൽകിയിട്ടുണ്ട്. റോയൽ എൻഫീൽഡ് 350 സിസി വാഹനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ഉറച്ച് എത്തുന്ന ഹാർലി ഡേവിഡ്‌സൺ X440യുടെ വിലയാണ് അത്ഭുതപ്പെടുത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 3 ലക്ഷം (എക്‌സ് ഷോറൂം) രൂപയിൽ താഴെയാകും X440യുടെ വില. റോയൽ എൻഫീൽഡിന് പുറമെ ഹോണ്ട ഹൈനസ് സിബി 350, ബെനെലി ഇംപീരിയൽ 400 എന്നീ വാഹനങ്ങൾക്കും വലിയ വെല്ലുവിളിയാണ് X440 എന്ന് ഉറപ്പായിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...