Welfare Pension : നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യും; നൽകുന്നത് ഒരു മാസത്തെ കുടിശ്ശിക

Kerala Social Security Pension : ഡിസംബർ മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ് നാളെ മുതൽ വിതരണം ചെയ്യുന്നത്. 1600 രൂപയാണ് പ്രതിമാസം ലഭിക്കുക

Written by - Zee Malayalam News Desk | Last Updated : Feb 23, 2023, 08:43 PM IST
  • 1600 രൂപയാണ് പെൻഷനായി പ്രതിമാസം നൽകുക
  • 62 ലക്ഷം പേരാണ് ഉപയോക്താക്കൾ
  • ഡിസംബറിലെ കുടിശ്ശിക നൽകാൻ 900 കോടി വായ്പ സർക്കാർ എടുത്തു
Welfare Pension : നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യും; നൽകുന്നത് ഒരു മാസത്തെ കുടിശ്ശിക

സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശ്ശിക നൽകാനാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ഡിസംബറിലെ ക്ഷേമ പെൻഷനാണ് നാളെ മുതൽ നൽകുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും 8.5 ശതമാനം പലിശയ്ക്ക് വായ്പയെടുത്താണ് സർക്കാർ ക്ഷേമ പെൻഷൻ നൽകുന്നത്. 

1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ. ഡിസംബർ, ജനുവരി മാസത്തിലെ പെൻഷനാണ് കുടിശ്ശിക കിടക്കുന്നത്. രണ്ട് മാസത്തേക്കായി 2000 കോടി വായ്പയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ 900 കോടി രൂപയെ സംഹരിക്കാൻ സാധിച്ചുള്ളൂ. ഇതെ തുടർന്നാണ് ഒരു മാസത്തെ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ALSO READ : CM Raveendran: ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യും

പെൻഷൻ നിന്ന് പോകാതിരിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കണം

മാർച്ച് മാസം മുതൽ ക്ഷേമപെൻഷൻ ലഭിക്കുന്നത് തുടരണമെങ്കിൽ പെൻഷൻ ഉപയോക്താക്കൾ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കണം. ഫെബ്രുവരി 28ന് മുമ്പായി പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം മാർച്ച് മാസം മുതൽ ക്ഷേമപെൻഷൻ ലഭിക്കുന്നത് നിന്ന് പോകും.

അനർഹരായ ക്ഷേമപെൻഷൻ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വർഷത്തിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമെ ഇനി മുതൽ ക്ഷേമ പെൻഷൻ നൽകൂ. കഴിഞ്ഞ വർഷം രണ്ട് ഏക്കർ അധികം വസ്തുവകകൾ ഉള്ള 9600 പേർ ക്ഷേമപെൻഷന്റെ ഉപയോക്തക്കളാണ് ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർ സർക്കാരിന്റെ റബ്ബർ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായി കണ്ടെത്തിട്ടുണ്ട്. അതേതുടർന്നാണ് കൃത്യമായ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കാൻ സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News