രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് ബാങ്കിൽ നേരിട്ട് പോകാതെ 35 ലക്ഷം രൂപ വരെയുള്ള വായ്പ അപേക്ഷിക്കാം. യോനോ ആപ്പിലൂടെയാണ് എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വായ്പ അപേക്ഷ മുതൽ ലോണുമായി എല്ലാ പേപ്പർ ജോലികൾ യോനോ ആപ്പിലൂടെ ഡിജിറ്റലായിട്ടാണ് സമർപ്പിക്കാവുന്നതാണ്. പേഴ്സണൽ ലോൺ മാത്രമാണ് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാൻ സാധിക്കുള്ളു
ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളെ ഡിജിറ്റലിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയാണ് എസ്ബിഐ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എല്ലാ എസ്ബിഐ ഉപഭോക്താക്കൾക്കും സേവനം ലഭ്യമല്ല. മാസ ശമ്പളക്കാരായ എസ്ബിഐ ഉപഭോക്താക്കൾക്ക് മാത്രമാണ് യോനോ ആപ്പിലൂടെ 35 ലക്ഷം രൂപ വരെയുള്ള ലോൺ അപേക്ഷിക്കാൻ സാധിക്കു. ലോണുമായി സംബന്ധിച്ച് എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെ തന്നെ നടക്കും.
ആർക്കെല്ലാം യോനോയിലൂടെ ലോണിന് അപേക്ഷിക്കാം?
1. സാലറി അക്കൗണ്ട് എസ്ബിഐയിലായിരിക്കണം.
2. ഏറ്റവും കുറഞ്ഞ ശമ്പളം 15,000 രൂപയായിരിക്കണം
3. കേന്ദ്ര-സംസ്ഥാന ജീവനക്കാർ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ഈ ലോൺ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.