LPG സിലിണ്ടർ ഇനി ഉപഭോക്താവിന് എവിടെ നിന്ന് വേണമെങ്കിലും ബുക്ക് ചെയ്യാം, പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

PG Gas) ഇനി ഉപഭോക്താവിനെ ഏതേ ഡിസ്ട്രീബ്യുട്ടറുടെ അടുത്ത് പോയി റിഫിൽ ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 08:11 PM IST
  • നടപടിയുടെ ആദ്യഘട്ടം എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഉടൻ ഈ സംവിധാനം ഏർപ്പെടുത്തുമെന്നാണ് പെട്രോളീയം മന്ത്രാലയം അറിയിക്കുന്നത്.
  • നിലവിൽ ഗ്യാസ് കണക്ഷൻ എടുത്ത വിതരണക്കാരന്റെ പക്കൽ നിന്ന് മാത്രമെ ഉപഭോക്താക്കൾക്ക് റീഫിൽ സൗകര്യം ഉള്ളൂ
  • ഈ നീക്കം ഒരു ഉപഭോക്താവിന് തന്റെ ഏറ്റവും അടുത്തുള്ള വിതരണക്കാരനെ കണ്ടെത്തി ഗ്യാസ് റീഫിൽ ചെയ്യാൻ സഹായിക്കുന്നതാണ്
  • കുറഞ്ഞ രേഖകളിൽ എൽപിജി കണക്ഷൻ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണ്
LPG സിലിണ്ടർ ഇനി ഉപഭോക്താവിന് എവിടെ നിന്ന് വേണമെങ്കിലും ബുക്ക് ചെയ്യാം, പുതിയ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ

New Delhi : എൽപിഎജി (LPG) ഗ്യാസ് റിഫില്ലിങിന് പുതിയ നിർണായക നീക്കവുമായി കേന്ദ്ര പെട്രോളീയം മന്ത്രാലയം (The Ministry of Petroleum & Natural Gas). എൽപിഎജി ഗ്യാസ് (LPG Gas) ഇനി ഉപഭോക്താവിനെ ഏതേ ഡിസ്ട്രീബ്യുട്ടറുടെ അടുത്ത് പോയി റിഫിൽ ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

നടപടിയുടെ ആദ്യഘട്ടം എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ ഉടൻ ഈ സംവിധാനം ഏർപ്പെടുത്തുമെന്നാണ് പെട്രോളീയം മന്ത്രാലയം അറിയിക്കുന്നത്. പഞ്ചാബിലെ ചണ്ഡിഗഡ്, തമിഴ്നാട്ടിലെ കോയിമ്പത്തൂർ, ഹരിയാനയിലെ ഗുരുഗ്രാം, മഹരാഷ്ട്രയിലെ പൂണെ, ജാർഖണ്ഡിലെ റാച്ചി എന്നിവടങ്ങളിലാണ് സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുക.

ALSO READ: LPG Booking: മറ്റ് ഏജൻസികളിൽ നിന്നും സിലിണ്ടർ നിറയ്ക്കാം! പുതിയ നിയമം വരുന്നു

നിലവിൽ ഗ്യാസ് കണക്ഷൻ എടുത്ത വിതരണക്കാരന്റെ പക്കൽ നിന്ന് മാത്രമെ ഉപഭോക്താക്കൾക്ക് റീഫിൽ സൗകര്യം ഉള്ളൂ. എന്നാൽ ഈ സൗകര്യം മൂലം നിരവധി ഉപഭോക്താക്കൾക്കാണ് സമയത്തിനുള്ളിൽ ഗ്യാസ് റീഫിൽ ചെയ്ത് ലഭിക്കാതെ വരുന്ന സഹചര്യങ്ങൾ നിരവധി റിപ്പോർട്ട് സാഹചര്യത്തിലാണ് കേന്ദ്ര പുതിയ സംവിധാനം ഏർപ്പെടുത്താൻ തയ്യറായിരിക്കുന്നത്. 

ALSO READ: Paytm offer on Gas Booking: Paytm ൽ നിന്നും LPG Cylinder ബുക്ക് ചെയ്യൂ 800 രൂപ ക്യാഷ്ബാക്ക് നേടൂ

ഈ നീക്കം ഒരു ഉപഭോക്താവിന് തന്റെ ഏറ്റവും അടുത്തുള്ള വിതരണക്കാരനെ കണ്ടെത്തി ഗ്യാസ് റീഫിൽ ചെയ്യാൻ സഹായിക്കുന്നതാണ്. ഗ്രാമങ്ങളിൽ ഈ സംവിധാനം വലിയ തോതിൽ സഹായകരമാകുമെന്നാണ് കേന്ദ്രം കരുതുന്നത്.

ALSO READ: LPG News: സാധാരണക്കാർ‌ക്ക് വലിയ ആശ്വാസം, LPG നിയമത്തിൽ മാറ്റം, ഗ്യാസ് സബ്‌സിഡി ഈ രീതിയിൽ പരിശോധിക്കാം

കൂടാതെ കുറഞ്ഞ രേഖകളിൽ എൽപിജി കണക്ഷൻ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ തയ്യാറെടുക്കുകയാണെന്ന് പെട്രോളീയം മന്ത്രാലയ സെക്രട്ടറി തരുൺ കപൂർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News