Good News! ഭവനവായ്പ എടുക്കുന്നവർക്ക് സന്തോഷവാർത്ത, പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

Bank Of Maharashtra: ബാങ്ക്  ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. നിലവിലെ   8.6% ല്‍ നിന്നും   8.4% ആയാണ് ബാങ്ക് പലിശ നിരക്ക് പരിഷ്ക്കരിച്ചിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 09:02 PM IST
  • ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. നിലവിലെ 8.6% ല്‍ നിന്നും 8.4% ആയാണ് ബാങ്ക് പലിശ നിരക്ക് പരിഷ്ക്കരിച്ചിരിയ്ക്കുന്നത്.
Good News! ഭവനവായ്പ എടുക്കുന്നവർക്ക് സന്തോഷവാർത്ത, പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

Bank Of Maharashtra: ഒരു വീട് സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. വീട് അല്ലെങ്കില്‍ ഭൂസ്വത്ത് സ്വന്തമാക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല, ദീർഘകാല മൂല്യം നല്‍കുന്ന നിക്ഷേപങ്ങളിലൊന്നു കൂടിയാണ്. 

ഭൂമി അല്ലെങ്കില്‍ വീട് വാങ്ങുന്നതിനായി പണം സ്വരൂപിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളമെങ്കിലും എളുപ്പമുള്ള കാര്യമല്ല, ആ അവസരത്തിലാണ് ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പകള്‍ക്ക് പ്രാധാന്യം ഏറുന്നത്.  
രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും (NBFI) ഭവനവായ്പ നല്‍കിവരുന്നു.  

Also Read:  CNG SUV Car: റോഡില്‍ അത്ഭുതം സൃഷ്ടിക്കാന്‍ വിപണിയില്‍ എത്തുന്നു 4 സിഎൻജി എസ്‌യുവി കാറുകൾ 

അതിനിടെ, ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ്  ബാങ്ക് ഓഫ് മഹാരാഷ്ട്ര. അതായത്, ബാങ്ക്  ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചിരിയ്ക്കുകയാണ്. നിലവിലെ   8.6% ല്‍ നിന്നും   8.4% ആയാണ് ബാങ്ക് പലിശ നിരക്ക് പരിഷ്ക്കരിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി 12 നാണ് ബാങ്ക് ഈ പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്. പുതിയ നിരക്ക് 2023 മാർച്ച് 13 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര പ്രസ്താവനയിൽ പറഞ്ഞു. 

Also Read:  Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം, ഈ നാല് രാശിക്കാരുടെ ജീവിതം ദുഷ്കരം

 

ഉത്സവകാല ഓഫറിന് കീഴിലുള്ള സ്വർണ്ണം, വീട്, കാർ വായ്പകൾക്കുള്ള പ്രോസസിംഗ് ഫീസ് ബാങ്ക്  ഓഫ്  മഹാരാഷ്ട്ര ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. ഈ ഓഫർ അവതരിപ്പിക്കുന്നതിലൂടെ, ബാങ്ക്  ഓഫ്  മഹാരാഷ്ട്ര  അതിന്‍റെ ഉൽപ്പന്നങ്ങള്‍ അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കളില്‍ എത്തിയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഭവനവായ്പയ്ക്ക് ബാങ്ക്  ഓഫ്  മഹാരാഷ്ട്ര നല്‍കുന്ന പലിശ നിരക്ക് ബാങ്കിംഗ് മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ഒന്നാണ്. കൂടാതെ, അർദ്ധസൈനിക സേനകൾ ഉൾപ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥർക്കായി പ്രത്യേക പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 
 
അടുത്തിടെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഭവനവായ്പ പലിശ നിരക്ക് 40 ബേസിസ് പോയിന്‍റ്  (ബിപിഎസ്) കുറച്ചുകൊണ്ട് 8.5 ശതമാനമാക്കിയിരുന്നു. പുതുക്കിയ നിരക്ക് 2023 മാർച്ച് 5 മുതൽ പ്രാബല്യത്തിൽ വന്നു, കൂടാതെ, ഈ ഓഫര്‍  2023 മാർച്ച് 31 വരെ പരിമിത കാലയളവിലേക്ക് ലഭ്യമാണ്. 

 ബാങ്ക് ഓഫ് ബറോഡയും എംഎസ്എംഇ വായ്പാ പലിശ നിരക്ക് 8.4 ശതമാനത്തിൽ കുറച്ചു. രണ്ട് ഓഫറുകളും 2023 മാർച്ച് 5 മുതൽ പ്രാബല്യത്തിൽ വന്നു, 2023 മാർച്ച് 31 വരെ പരിമിത കാലത്തേക്ക് സാധുതയുള്ളവയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News