Kerala Gold Price Today 09.01.2024 : സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയുടെ പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ സ്വർണനിരക്ക്. തുടർച്ചയായി വില ഇടിഞ്ഞതോടെ സ്വർണത്തിന്റെ വില തിരികെ 45,000ത്തിന്റെ അരികിലേക്ക് എത്തി ചേർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലെ പോലെ സ്വർണവില കുതിക്കുമെന്ന് കരുതിയെങ്കിലും പുതുവർഷത്തിൽ നിരക്ക് പ്രതീക്ഷയാണ് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിരിക്കുന്നത് 80 രൂപയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്. ഈ മാസം രേഖപ്പെടുത്തുന്ന സ്വർണവിലയിൽ ഏറ്റവും കുറഞ്ഞ നിരക്കും ഇന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സ്വർണവില ഇനി ഉയരാനുള്ള സാധ്യതയും വ്യാപാരമേഖല തള്ളിക്കളയുന്നില്ല.
ALSO READ : Gold Rate Today : ഹാവൂ...! സ്വർണത്തിന് ഇന്ന് വില കുറഞ്ഞു
ഇന്നത്തെ സ്വർണവില പരിശോധിക്കാം
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് ഇടിഞ്ഞത് 80 രൂപ. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,770 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,160 രൂപയാണ്.
ജനുവരി മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജനുവരി 1- 46,840 രൂപ
ജനുവരി 2 - 47,000 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)
ജനുവരി 3 - 46,800 രൂപ
ജനുവരി 4 - 46,480 രൂപ
ജനുവരി 5 - 46,400 രൂപ
ജനുവരി 6 - 46,400 രൂപ
ജനുവരി 7 - 46,400 രൂപ
ജനുവരി 8 - 46,240 രൂപ
ജനുവരി 9 - 46,160 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 20 പൈസയാണ് കൂടിയത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.