തിരുവനന്തപുരം: രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം സ്വർണവില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 38,080 രൂപയായി ഉയർന്നു. ഇന്നലെ ജൂൺ ഒന്നിന് സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 200 രൂപയാണ് ഇന്നലെ കുറഞ്ഞത്.
മെയ് മാസത്തിലെ അവസാന വാരത്തിൽ സ്വർണവില ചാഞ്ചാടിയാണ് നിന്നിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണവിലയിൽ 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4760 രൂപയായി ഉയർന്നു. എന്നാൽ ഇന്നലെ 25 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിൽ അഞ്ച് രൂപയുടെ ഉയർച്ച ഉണ്ടായി. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3930 രൂപയായി.
Also Read: Gold and Silver Rate on June 1: മാസാദ്യം സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, ചാഞ്ചാടി സ്വര്‍ണ വിപണി
അതേസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. 67 രൂപയാണ് വെള്ളിയുടെ വിപണി വില. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുന്നു. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. ഇക്കഴിഞ്ഞ മെയ് 25നായിരുന്നു സ്വര്‍ണത്തിന് അടുത്തിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 38,320 രൂപ രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...