Gold Price on September 01 in Kerala: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ്, പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ വ്യാഴാഴ്ച സ്വര്‍ണം പവന് 35,360 രൂപയായി. ഗ്രാമിന് വില 4,420 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്.
വിപണി പരിശോധിച്ചാല്‍ ഉത്സവ കാലം കഴിഞ്ഞതോടെ സ്വര്‍ണവില (Gold Rate) ചാഞ്ചാടുകയാണ്.
കഴിഞ്ഞമാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 34,680 രൂപയായിരുന്നു. ഓണത്തിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് താഴ്ന്ന നിലയിലായിരുന്ന സ്വര്‍ണവില (Gold Price) ഓണക്കാലമെത്തിയതോടെ വര്‍ദ്ധിക്കുകയായിരുന്നു.
അതേസമയം രാജ്യാന്തര വിപണിയിലും വില ഇടിവാണ് ഉണ്ടായിരിയ്ക്കുന്നത്. ഉത്സവകാലം കഴിഞ്ഞതോടെ സ്വര്‍ണ വിപണി വീണ്ടും മന്ദതയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
Also Read: Gold Rate on August 31 in Kerala: സ്വര്‍ണ വിലയിൽ ഇടിവ്, ഇന്ന് കുറഞ്ഞത് പവന് 120 രൂപ
രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
ഇന്ത്യയി ലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില(22Ct/8gm) ചുവടെ
ഡല്‍ഹി : 37,160 രൂപ
മുംബൈ: 37,104 രൂപ
ചെന്നൈ: 35,608 രൂപ
ബെംഗളൂരു: 35,360 രൂപ
അഹമ്മദാബാദ്: 37,440 രൂപ
ഭുവനേശ്വര്‍: 37,168 രൂപ
കോയമ്പത്തൂര്‍: 35,648 രൂപ
ഹൈദരാബാദ്: 35,360 രൂപ
ജയ്പൂര്‍: 37,080 രൂപ
കൊല്‍ക്കത്ത: 37,440 രൂപ
ലഖ്‌നൗ: 37,160 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...