സ്വര്‍ണ ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ ദത്ത ഫൂഗെ കൊല്ലപ്പെട്ടു

ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ പൂണെയിലെ എന്‍സിപി നേതാവായ ദത്ത ഫൂഗെ കൊല്ലപ്പെട്ടു. നാല്‍പ്പത്തിനാലു വയസു മാത്രം പ്രായമുള്ള ദത്തഫുഗെയെ അജ്ഞാതര്‍ കല്ലുകൊണ്ടും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടും കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം നടത്തുന്ന വക്രതുണ്ഡ് ചിട്ടി കമ്പനിയില്‍ ക്രമക്കേടുകളുണ്ടെന്ന് ഇടപാടുകാരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. അനന്തരവന്‍ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Last Updated : Jul 15, 2016, 07:50 PM IST
സ്വര്‍ണ ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ ദത്ത ഫൂഗെ കൊല്ലപ്പെട്ടു

പൂണെ: ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ പൂണെയിലെ എന്‍സിപി നേതാവായ ദത്ത ഫൂഗെ കൊല്ലപ്പെട്ടു. നാല്‍പ്പത്തിനാലു വയസു മാത്രം പ്രായമുള്ള ദത്തഫുഗെയെ അജ്ഞാതര്‍ കല്ലുകൊണ്ടും മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടും കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം നടത്തുന്ന വക്രതുണ്ഡ് ചിട്ടി കമ്പനിയില്‍ ക്രമക്കേടുകളുണ്ടെന്ന് ഇടപാടുകാരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. അനന്തരവന്‍ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേന ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് ഭാര്യ സീമ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു.  സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് കൊല്ലം മുമ്പ് 22 കാരറ്റ് സ്വര്‍ണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ച 3.5 കിലോഗ്രാം തൂക്കമുള്ള ഷര്‍ട്ട് സ്വന്തമാക്കിയാണ് ദത്താത്രേയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. 1.27 കോടി രൂപയായിരുന്നു ഷര്‍ട്ടിന്‍റെ അന്നത്തെ മൂല്യം. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്.

Trending News