Gold Price Kerala Today : ജൂലൈ മാസത്തിലും സ്വർണവിലയിൽ ചാഞ്ചാട്ടം. കഴിഞ്ഞ ദിവസത്തെ വില ഇടിവിന് ശേഷം സ്വർണവില ഇന്ന് കുത്തനെ വർധിക്കുകയായിരുന്നു. ഇന്ന് ജൂലൈ എട്ട് ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് വർധിച്ചത്. പവന് 320 രൂപ കൂടി. അതായത് 5455 രൂപ നിരക്കാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. പവന് 43,640 രൂപയ്ക്കാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണ്ണ നിരക്കാണ് ഇത്.
സ്വർണത്തിനൊപ്പം ഇന്ന് വെള്ളിക്കും വില കൂടി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76.70 രൂപയാണ്.
ALSO READ : Gold Rate Today: സ്വർണത്തിന് മാത്രമല്ല വെള്ളിക്കും വില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ...
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ജൂലൈ 3- 43,240
ജൂലൈ 4 -43,320
ജൂലൈ 5 - 43,320
ജൂലൈ 6 - 43,400
ജൂലൈ 7 - 43,320
ജൂലൈ 8 - 43,640
ജൂലൈ മാസത്തിലും സ്വർണവില വർധിച്ചും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ ആഴ്ച പിന്നിടുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.
ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ഇന്ന് ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. അതേസമയം സ്വർണവില കർക്കിടക മാസത്തിൽ ഇനിയും കുറഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് വാങ്ങിക്കാൻ ഒരുങ്ങുന്നവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...