Gold Price Today July 13 2023 : സംസ്ഥാനത്തെ സ്വർണവില വീണ്ടും 44,000ത്തിലേക്കെത്തി. ജൂൺ 20ന് ശേഷം ഇതാദ്യമായിട്ടാണ് ഒരു പവൻ സ്വർണത്തിന്റെ വില 44,000 രൂപയാകുന്നത്. ഇന്ന് ജൂലൈ 13ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000ത്തിലേക്കെത്തിയത്. ഒരു പവന് ഇന്ന് കൂടിയത് 280 രൂപയാണ്. അതായത് ഇന്ന് ജൂലൈ 13ന് ഒരു ഗ്രാം സ്വർണത്തിന് ഈടാക്കുന്നത് 5,500 രൂപയാണ്. പവന് 44,000 രൂപ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം സംസ്ഥാനത്ത് പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ വില വർധന കർക്കിടമാസത്തിൽ പൊന്നിന്റെ വില കുറയുമെന്ന് പ്രതീക്ഷയാണ് തകർത്തിരിക്കുന്നത്.
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കൂടി. ഒരു ഗ്രാം വെള്ളിക്ക് 2.50 രൂപയാണ് കൂടിയത്. 79.50 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഈടാക്കുന്നത്.
ALSO READ : Gold Rate : സ്വർണവില വീണ്ടും 44,000ത്തിലേക്കോ? ഇന്നും വില കൂടി
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ജൂലൈ 3- 43,240
ജൂലൈ 4 -43,320
ജൂലൈ 5 - 43,320
ജൂലൈ 6 - 43,400
ജൂലൈ 7 - 43,320
ജൂലൈ 8 - 43,640
ജൂലൈ 9- 43,640
ജൂലൈ 10 - 43,560
ജൂലൈ 11 - 43,560
ജൂലൈ 12 - 43,720
ജൂലൈ 13 -44,000
ജൂലൈ മാസത്തിലും സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുന്ന സ്ഥിതിയാണ് ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാണാൻ സാധിടച്ചിരുന്നത്. എന്നാൽ പത്താം തീയതിക്ക് ശേഷം സ്വർണവില കൂടി വരികയായിരുന്നു. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം മൂന്നാം തീയതി ആശ്വാസമായി സ്വർണവില ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. അഞ്ചാം തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി.
ആ കൂടിയത് തൊട്ടടുത്ത ദിവസം ഇടിഞ്ഞെങ്കിലും ജൂലൈ എട്ടിന് സ്വർണവില കുത്തനെ വർധിക്കുകയായിരുന്നു. പവന് 320 രൂപയാണ് വർധിച്ചത്. തുടർന്ന് പത്താം തീയതി പവന് 80 രൂപ കുറഞ്ഞു. ഇന്നലെ ജൂലൈ 11ന് വിലയിൽ മാറ്റമില്ലാതെയാണ് സ്വർണവ്യാപാരം നടന്നത്. എന്നാൽ 12ന് വില പവന് 120 കൂടുകയും ചെയ്തു. ശേഷം ഇന്ന് പവന് 280 രൂപ കൂടി സ്വർണവില വീണ്ടും 44,000ത്തിലേക്കെത്തിച്ചു. ജൂലൈ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണ്ണ നിരക്കാണ് ഇന്നത്തേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...