LIC Jeevan Pragati Plan: വെറും 200 രൂപ ഒരു ദിവസം എടുക്കാനുണ്ടോ? 28 ലക്ഷം സമ്പാദിക്കാം എളുപ്പത്തിൽ

 Useful Lic Plans: പോളിസി എടുക്കുന്നവർക്ക് ആജീവനാന്ത പരിരക്ഷയും നിക്ഷേപത്തിൽ മികച്ച വരുമാനവും ലഭിക്കും. പോളിസി ഉടമ ദിവസവും 200 രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ മാസം നിക്ഷേപം 6000 രൂപയാകും

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 06:50 PM IST
  • ഓരോ അഞ്ച് വർഷം കൂടുമ്പോഴും പോളിസിയുടെ റിസ്ക് കവർ വർദ്ധിക്കും
  • ജീവൻ പ്രഗതിയുടെ കാലാവധി കുറഞ്ഞത് 12 വർഷമാണ്
  • 2 ലക്ഷം രൂപയുടെ പോളിസി എടുത്താൽ ഇത് ആദ്യത്തെ അഞ്ച് വർഷത്തേക്ക് സാധാരണ നിലയിലായിരിക്കും
LIC Jeevan Pragati Plan: വെറും 200 രൂപ ഒരു ദിവസം എടുക്കാനുണ്ടോ? 28 ലക്ഷം സമ്പാദിക്കാം എളുപ്പത്തിൽ

ദിവസം തോറും ചെറിയ തുക മാറ്റി വെച്ച് വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഇൻഷുറൻസ് പദ്ധതിയെ കുറിച്ചാണ് പരിശോധിക്കുന്നത്. എൽഐസി ജീവൻ പ്രഗതി എന്നാണ് ഇതിൻറെ പേര്. പ്രതിദിനം 200 രൂപ കൊണ്ട് 
28 ലക്ഷം രൂപ വരെ നിങ്ങൾക്ക് ഇതിൽ നിന്നും സമ്പാദിക്കാം. പ്രധാനമായും കുട്ടികൾ,പ്രായമായവർ  എന്നിവർക്കായാണ് ഇത്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിൻറെ ഗുണങ്ങളും നടപടിക്രമങ്ങളും പരിശോധിക്കാം.

പ്രായപരിധി 12-45 വയസ്സ്

നിക്ഷേപകർക്ക് നിരവധി മികച്ച നേട്ടങ്ങളാണ് എൽഐസി ജീവൻ പ്രഗതി പ്ലാനിൽ നിന്നും ലഭിക്കുന്നത്. പ്രതിദിനം 200 രൂപ കൊണ്ട്.  28 ലക്ഷം രൂപയുടെ ഫണ്ട് നിങ്ങൾക്ക് ഇതിൽ നിന്നും സമാഹരിക്കാം. ഇതിൽ ചേരാനുള്ള നിക്ഷേപകരുടെ  കുറഞ്ഞ പ്രായപരിധി 12 വയസ്സ് മുതൽ 45 വയസ്സ് വരെയാണ്.

ജീവൻ പ്രഗതി പോളിസി എടുക്കുന്നവർക്കുള്ള നേട്ടം എന്തൊക്കെയാണെന്ന് നോക്കാം. പോളിസി എടുക്കുന്നവർക്ക് ആജീവനാന്ത പരിരക്ഷയും നിക്ഷേപത്തിൽ മികച്ച വരുമാനവും ലഭിക്കും. പോളിസി ഉടമ ദിവസവും 200 രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ മാസം നിക്ഷേപം 6000 രൂപയാകും. ഇങ്ങനെ കണക്കാക്കിയാൽ ഒരു വർഷം 72000 രൂപ നിക്ഷേപമായി മാത്രം ലഭിക്കും. ഇത്തരത്തിൽ 20 വർഷമായാൽ ആകെ നിക്ഷേപം 14,40,000 രൂപയാകും ആകെ ആനുകൂല്യങ്ങൾ കൂടി ചേരുമ്പോൾ തുക 28 ലക്ഷമാകും. 

ഓരോ അഞ്ച് വർഷം കൂടുമ്പോഴും പോളിസിയുടെ റിസ്ക് കവർ വർദ്ധിക്കും എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. അതായത്, നിങ്ങൾക്ക് ലഭിക്കുന്ന തുക അഞ്ച് വർഷത്തിനുള്ളിൽ വർദ്ധിക്കും.  പോളിസി ഹോൾഡർ മരണപ്പെട്ടാൽ ഇൻഷുറൻസ് തുക, ലളിതമായ റിവേർഷണറി ബോണസ്, അന്തിമ ബോണസ് എന്നിവ ഒരുമിച്ച് നൽകുകയും ചെയ്യും.
 

കവറേജ് എങ്ങനെ വർദ്ധിക്കും?

ജീവൻ പ്രഗതിയുടെ കാലാവധി കുറഞ്ഞത് 12 വർഷവും കൂടിയത് 20 വർഷവുമാണ്. നിങ്ങൾക്ക് ഈ പോളിസിയുടെ പ്രീമിയം മൂന്ന് വിധത്തിൽ അടയ്ക്കാൻ സാധിക്കും. ഒന്നുകിൽ  ത്രൈമാസ അടിസ്ഥാനത്തിലോ, അല്ലെങ്കിൽ അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിലോ നിങ്ങൾക്ക് പോളിസി അടയ്ക്കാം. ഈ പോളിസിയുടെ ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് തുക എന്നത് 1.5 ലക്ഷം രൂപയാണ് ഇതിന് പരമാവധി പരിധിയില്ല. ഉദാഹരണമായി ആരെങ്കിലും 
2 ലക്ഷം രൂപയുടെ പോളിസി എടുത്താൽ ഇത് ആദ്യത്തെ അഞ്ച് വർഷത്തേക്ക് സാധാരണ നിലയിലായിരിക്കും. ഇതിനുശേഷം ആറ് മുതൽ 10 വർഷം വരെ കവറേജ് 2.5 ലക്ഷം രൂപയാകും.  10-15 വർഷത്തിനുള്ളിൽ കവറേജ് 3 ലക്ഷം രൂപയായും ഉയരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News