Gold Rate Today: സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 160 രൂപ!

Kerala Gold Rate: ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്.  ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 51,000 കടന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 10:46 AM IST
  • സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്
  • ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കൂടിയത്
  • ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയായിട്ടുണ്ട്
Gold Rate Today: സ്വർണവില കുതിക്കുന്നു; ഇന്ന് വർധിച്ചത് 160 രൂപ!

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്.  ഇന്ന് ഒരു പവന്‍ സ്വരണത്തിന് 160 രൂപയാണ് കൂടിയത്.  ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയായിട്ടുണ്ട്. 

Also Read: ഒളിമ്പിക്‌സിൽ ആറാം മെഡൽ സ്വന്തമാക്കി ഇന്ത്യ; ഗുസ്‌തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്.  ഇന്നലെ ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 51,000 കടന്നിരുന്നു. കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 രൂപയായി ഉയരുകയും ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തുകയുമായിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിട്ടിരുന്നു.  

Also Read: ശനി കൃപയാൽ ഇവർക്ക് ഇത്തവണ ഡബിൾ ദീപാവലി; ജീവിതം ആഡംബരപൂർണമാകും!

ശേഷം കഴിഞ്ഞ മാസം 26 ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തുകയുമുണ്ടായി. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില ഇന്നലെ വർധിച്ചിരുന്നു.

Also Read: ഇന്ന് കർക്കടക രാശിക്കാർക്ക് മികച്ച ദിനം, കന്നി രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കും, അറിയാം ഇന്നത്തെ രാശിഫലം!

ഈമാസത്ത സ്വർണവില നോക്കാം...

ആഗസ്റ്റ് 1 ന് ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്ന് 51,600 രൂപയിലെത്തി. ആഗസ്റ്റ് 2  ന് 240 രൂപ ഉയർന്ന് 51,840 രൂപ ആയി, ആഗസ്റ്റ് 3 ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 51,760 രൂപയും ആഗസ്റ്റ് 4 ന് സ്വർണവിലയിൽ മാറ്റമില്ലായിരുന്നു, ആഗസ്റ്റ് 5 നും  സ്വർണ വിലയിൽ മാറ്റമിലായിരുന്നു.  ആഗസ്റ്റ് 6 ന് ഒരു പവന് സ്വർണത്തിന് 640 രൂപ കുറയുകയും പവന് 51,120 രൂപയുമായി.  ആഗസ്റ്റ്  7 ന് 320 രൂപ കുറഞ്ഞ് 50,800 രൂപയായി  ആഗസ്റ്റ് 8 ന്  - സ്വർണവിലയിൽ മാറ്റമിലായിരുന്നു തുടർന്ന് ആഗസ്റ്റ് 9 ന് 600 രൂപ കൂടി സ്വർണവില 51400 ആയിട്ടുണ്ട്. തുടർന്ന് ഇന്ന് 160 രൂപ വർധിച്ച് 51560 ആയിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News