Bournvita Controversy: ബോൺ‌വിറ്റ കുട്ടികൾക്ക് അപകടകരം, കമ്പനിക്ക് നോട്ടീസ് അയച്ച് NCPCR

Bournvita Controversy:  ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈ വിഷയത്തില്‍ ബോൺ‌വിറ്റയ്‌ക്ക് നോട്ടീസ് അയയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും നിർത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 11:34 AM IST
  • ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഈ വിഷയത്തില്‍ ബോൺ‌വിറ്റയ്‌ക്ക് നോട്ടീസ് അയയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും നിർത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
Bournvita Controversy: ബോൺ‌വിറ്റ കുട്ടികൾക്ക് അപകടകരം, കമ്പനിക്ക് നോട്ടീസ് അയച്ച് NCPCR

Bournvita Controversy: ബോൺ‌വിറ്റ വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല. വിവാദം അടുത്ത തലത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. അതായത്, വിഷയത്തില്‍ ഇടപെട്ട  NCPCR കമ്പനിക്ക് നോട്ടീസ് അയച്ചു. 

ബോൺ‌വിറ്റയിലെ പഞ്ചസാരയുടെഅളവിനെക്കുറിച്ചുള്ള വിവാദത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. കൂടാതെ, ബോൺ‌വിറ്റയുടെ നിർമ്മാതാക്കളായ Mondelez International-നോട് ഇതുമായി ബന്ധപ്പെട്ട 'തെറ്റിദ്ധരിപ്പിക്കുന്ന' പരസ്യം നീക്കം ചെയ്യാനും  NCPCR ആവശ്യപ്പെട്ടു. ഇതോടെ കമ്പനി പുതിയ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്.  

Also Read:  Women Health Problems: 40 കഴിഞ്ഞ സ്ത്രീകള്‍ ഈ 5 ആരോഗ്യ പ്രശ്നങ്ങൾ ഒരിയ്ക്കലും അവഗണിക്കരുത്

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (National Commission for Protection of Child Rights - NCPCR) ബോൺ‌വിറ്റയ്‌ക്ക് നോട്ടീസ് അയയ്ക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും നിർത്താൻ നിർദ്ദേശിക്കുകയും ചെയ്തു. Bournvitaയില്‍ അടങ്ങിയിരിയ്ക്കുന്ന പഞ്ചസാരയുടെ അളവിനെ സംബന്ധിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, NCPCR ബ്രാൻഡിന്‍റെ നിർമ്മാതാക്കളായ മൊണ്ടെലെസ് ഇന്‍റർനാഷണലിനോട് അവരുടെ "തെറ്റിദ്ധരിപ്പിക്കുന്ന" പരസ്യം നീക്കം  ചെയ്യാനും ഒപ്പം  പാക്കേജിംഗും ലേബലും പരിശോധിച്ച് അവ പിൻവലിക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. 

ബോൺവിറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അയച്ച നോട്ടീസിൽ, വിഷയത്തില്‍ വിശദമായ വിശദീകരണം അല്ലെങ്കിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ NCPCR ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആരോഗ്യ പാനീയമായി ബോൺവിറ്റ സ്വയം പ്രചരിപ്പിക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷൻ പറയുന്നു, എന്നാൽ അതിൽ ഉയർന്ന അളവിൽ പഞ്ചസാരയും കുട്ടികൾക്ക് ദോഷകരമായ മറ്റ് ചില ചേരുവകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ ബാധിക്കും. 'മോണ്ടെലെസ് ഇന്‍റർനാഷണലിന്‍റെ' ഇന്ത്യൻ യൂണിറ്റ് മേധാവി ദീപക് അയ്യർക്ക് അയച്ച നോട്ടീസിൽ, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  NCPCR പ്രത്യേകം എടുത്തു കാട്ടിയിട്ടുണ്ട്.  

എന്താണ് ബോൺവിറ്റയെക്കുറിച്ചുള്ള വിവാദം? എവിടെയാണ് ഇതിന്‍റെ തുടക്കം? 

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, ബോൺവിറ്റയില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെന്നും ഇത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും  അവകാശപ്പെട്ടിരുന്നു. എന്നാല്‍, കമ്പനി ബോൺവിറ്റയെ ഹെൽത്ത് പൗഡർ അല്ലെങ്കിൽ ഹെൽത്ത് ഡ്രിങ്ക് എന്നാണ് പരസ്യം ചെയ്യുന്നത്. ബോൺവിറ്റയിലെ അമിതമായ പഞ്ചസാര മൂലം കുട്ടികളില്‍ പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാമെന്ന് ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അവകാശപ്പെട്ടിരുന്നു.  

ഫുഡ് ഫാർമർ എന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയായ ഹിമത്സിങ്കായാണ് ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത്.  ബോൺവിറ്റ കുടിയ്ക്കുന്ന കുട്ടികളിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണെന്നും അദ്ദേഹം തന്‍റെ വീഡിയോയി പറഞ്ഞിരുന്നു. എന്നാല്‍, വീഡിയോ വൈറലായതോടെ കമ്പനി  ഹിമത്സിങ്കയ്ക്കെതിരെ വക്കീല്‍  നോട്ടീസ് അയച്ചു.  ഇതോടെ അദ്ദേഹം തന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

ഹിമത്സിങ്കയുടെ വീഡിയോ വൈറലായതോടെ ബോൺവിറ്റ വിശദീകരണം നൽകി പ്രസ്താവന ഇറക്കി. "

ഏഴ് പതിറ്റാണ്ടിലേറെയായി ബോൺവിറ്റ ഉപഭോക്താക്കളുടെ സ്നേഹവും വിശ്വാസവും നേടിയിട്ടുണ്ട്. . പാക്കിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതുപോലെ, 200ML ചൂടുള്ളതോ തണുത്തതോ ആയ ഒരു ഗ്ലാസ് പാലിനൊപ്പം Bournvita കഴിക്കുന്നതാണ് നല്ലത്. ഓരോ സ്പൂണ്‍ ബോൺവിറ്റയിലും 7.5 ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു, ഇത് കുട്ടികൾക്കുള്ള പഞ്ചസാരയുടെ ദൈനംദിന പരിധിയേക്കാൾ വളരെ താഴെയാണ്.  കൂടാതെ, തങ്ങളുടെ ഉത്പനത്തിലുള്ള വൈറ്റമിൻ, എ, സി, ഡി, ഐയൺ, സിങ്ക്, കോപ്പർ, സെലെനീയം ധാതുക്കൾ എന്നിവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു, കമ്പനി ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News