April 1 Changes: പെട്രോള്‍, ഡീസല്‍ വില കൂടി; പുതിയ വണ്ടികൾക്ക് നികുതി കൂടി,ഭൂമിയുടെ ന്യായവില 20 ശതമാനം

April 1 Financial Changes: പെട്രോൾ,ഡീസൽ മുതൽ വില കൂടുന്നത് നിരവധിയാണ്, നികുതി നിരക്കിലും മാറ്റമുണ്ടാകും

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 08:13 AM IST
  • ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി കഴിഞ്ഞു
  • കെട്ടിട നിർമാണം അതിൻറെ പെർമിറ്റ് ലൈസൻസ് എന്നിവക്കും ചിലവേറും
  • ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി
April 1 Changes: പെട്രോള്‍, ഡീസല്‍ വില കൂടി; പുതിയ വണ്ടികൾക്ക് നികുതി കൂടി,ഭൂമിയുടെ ന്യായവില 20 ശതമാനം

തിരുവനന്തപുരം: പൊതുജനങ്ങളുടെ നടുവൊടിച്ച് ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ. ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ,ഡീസൽ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കിൽ നിന്നും 2 രൂപയായിരിക്കും അധികമായി കൂടുന്നത്.  ഇതോടെ ഒരു ലിറ്റർ പെട്രോളിന് വില 107 ആയി ഉയരും ഡീസലിന് 96 രൂപയും കടക്കും.

ഇത് കൂടാതെ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി കഴിഞ്ഞു. അത് കൊണ്ട് തന്നെ രജിസ്ട്രേഷൻ ചെലവും ഉയര്‍ന്നു. ഒപ്പം  പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയും നികുതി വർധിക്കും.

കെട്ടിട നിർമാണം അതിൻറെ പെർമിറ്റ് ലൈസൻസ് എന്നിവക്കും ചിലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് 300 മുതൽ 3000 രൂപയായും മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും തുക ഉയരും. കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്.

ഇത് ഏപ്രിൽ പത്ത് മുതലാണ് പ്രാബല്യത്തിൽ വരിക.ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായിട്ടുണ്ട്. 1000 രൂപക്ക് മുകളിൽ വരുന്ന മദ്യത്തിന് 40 രൂപ കൂടും.അതേസമയം ജനദ്രോഹ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News