LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്

LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനം സന്തോഷത്തോടെ തുടക്കം. വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് തവണയായി വാണിജ്യ വാതക സിലിണ്ടറുകളുടെ വില തുടർച്ചയായി കുറഞ്ഞുവരികയാണ്. മെയ് മുതൽ ഇതുവരെ ഏകദേശം 469 രൂപയോളം കുറഞ്ഞിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Sep 1, 2022, 08:49 AM IST
  • മാസത്തിന്റെ തുടക്കത്തിൽ സാധാരണക്കാർക്ക് സന്തോഷ വാർത്ത
  • വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്
  • ഇത് തുടർച്ചയായി അഞ്ചാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്
LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്

LPG Cylinder Price: മാസത്തിന്റെ തുടക്കത്തിൽ സാധാരണക്കാർക്ക് സന്തോഷ വാർത്ത ലഭിച്ചിരിക്കുകയാണ്.  അതായത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. ഈ വാർത്ത വിലക്കയറ്റത്തിനിടയിൽ സാധാരണക്കാരന് ലഭിക്കുന്ന നല്ലൊരു ആശ്വാസമാണ്.  അതുപോലെ മൂന്ന് മാസത്തിലേറെയായി പെട്രോൾ, ഡീസൽ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇതും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. ഇന്നു മുതൽ വാണിജ്യ സിലിണ്ടറിന് 91.5 രൂപ കുറഞ്ഞു. അതായത് സെപ്റ്റംബർ ഒന്നിന് ഇന്ത്യൻ ഓയിൽ പുറത്തിറക്കിയ വില അനുസരിച്ച് തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 91.5 രൂപ കുറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്നു മുതൽ 1885 രൂപ നൽകിയാൽ മതിയാകും. നൽകണം. നേരത്തെ ഈ സിലിണ്ടറിന് 1976.50 രൂപയായിരുന്നു വില.

Also Read: LPG Price Today: ആഗസ്റ്റ് ആദ്യ ദിനത്തിൽ സന്തോഷ വാർത്ത, പാചകവാതക വില കുറച്ചു; അറിയാം പുതിയ നിരക്കുകൾ

ഇത് തുടർച്ചയായി അഞ്ചാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നത്. മേയിൽ 2354 രൂപയെന്ന റെക്കോർഡ് വിലയിലെത്തിയ 19 കിലോ സിലിണ്ടർ ഇപ്പോൾ ഡൽഹിയിൽ 1885 ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡൽഹിയിൽ സിലിണ്ടറിന് 1976.50ന് പകരം 1885 രൂപ നൽകിയാൽ മതിയാകും. അതുപോലെ കൊൽക്കത്തയിൽ 2095.50 ന് പകരം 1995.50 രൂപയും മുംബൈയിൽ 1936.50 ന് പകരം 1844 രൂപയും ചെന്നൈയിൽ 2141 ന് പകരം 2045 രൂപയും നൽകണം. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് 1053 രൂപയാണ് ഡൽഹിയിലെ വില.

Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 

വാണിജ്യ വാതക സിലിണ്ടറുകളുടെ വില തുടർച്ചയായ അഞ്ചാം തവണയാണ് കുറച്ചിരിക്കുന്നത്. 2022 മെയ് 19 ന് 2354 രൂപ എന്ന റെക്കോർഡ് വിലയിലെത്തിയ ഗ്യാസ് സിലിണ്ടറിന് ജൂൺ 1 ന് 2219 രൂപയായി കുറയുകയും. ഇതിന് ഒരു മാസത്തിന് ശേഷം സിലിണ്ടറിന് 98 രൂപ കുറഞ്ഞ് 2021 രൂപയാകുകയും. ജൂലൈ ആറിന് എണ്ണക്കമ്പനികൾ ഈ സിലിണ്ടറിന്റെ വില 2012.50 രൂപയായി വീണ്ടും കുറക്കുകയും ചെയ്തു.  ശേഷം ആഗസ്റ്റ് 1 മുതൽ ഈ സിലിണ്ടർ 1976.50 രൂപയിൽ ലഭിച്ചു തുടങ്ങി. ഈ സിലിണ്ടറിനാണ് ഇന്ന് മുതൽ അതായത് സെപ്റ്റംബർ 1 മുതൽ  1885 രൂപയായി കുറഞ്ഞത്. തുടർച്ചയായുള്ള ഈ വിലയിടിവ് സാധാരണക്കാരന് ശരിക്കും വലിയൊരു ആശ്വാസമായിരിക്കുകയാണ്.

Also Read: ബുധന്റെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ! 

വിലക്കയറ്റത്തിൽ നിന്നും ജനങ്ങൾക്ക് ഒരാശ്വാസം നൽകുന്നതിനായി ഉജ്ജ്വല പദ്ധതി പ്രകാരം സർക്കാർ സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഈ സബ്‌സിഡി പ്രതിവർഷം 12 സിലിണ്ടറുകൾക്ക് മാത്രമേ ലഭ്യമാകൂ.സർക്കാരിന്റെ ഈ ചുവടുവയ്‌പ്പിൽ 9 കോടിയിലധികം ഉപഭോക്താക്കൾക്കാണ് പ്രയോജനം ലഭിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News