Best Recurring Deposits: എവിടെ ആർഡി ചേരുന്നതാണ് നിങ്ങൾക്ക് ലാഭം ? ബാങ്കിലോ പോസ്റ്റോഫീസിലോ?

Best Recurring Deposits in Bank and Post Office : ആർഡി പലിശ നിരക്കും മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കും ഇവിടെ താരതമ്യം ചെയ്യുന്നു. എവിടെയാണ് കൂടുതൽ ലാഭം ലഭിക്കുകയെന്ന് നോക്കാം

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 03:28 PM IST
  • കേന്ദ്രം പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൻറെ പലിശ നിരക്ക് 30 ബേസിസ് പോയിൻറ് കൂട്ടി
  • 1 വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിന്, എസ്ബിഐ 5.10 ശതമാനമാണ് പലിശ നൽകുന്നത്
  • ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 4.75 ശതമാനം മുതൽ 7.10 ശതമാനം വരെയും പലിശ നൽകുന്നു
Best Recurring Deposits: എവിടെ ആർഡി ചേരുന്നതാണ് നിങ്ങൾക്ക് ലാഭം ? ബാങ്കിലോ പോസ്റ്റോഫീസിലോ?

2023 ജൂലൈ-ൽ കേന്ദ്രം പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിൻറെ പലിശ നിരക്ക് 30 ബേസിസ് പോയിൻറ് കൂട്ടി 6.5 ശതമാനമായി ഉയർത്തി. ആർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ബാങ്കിനെ ആശ്രയിച്ച് വ്യത്യാസമുണ്ട്. പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപങ്ങളുടെ പലിശ നിരക്കും മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്കും ഇവിടെ താരതമ്യം ചെയ്യുന്നു. ആർഡി എവിടെയാണ് കൂടുതൽ ലാഭം ലഭിക്കുകയെന്ന് നോക്കാം.

പോസ്റ്റ് ഓഫീസ് ആർഡി

പോസ്റ്റ് ഓഫീസ് ആർഡി ആരംഭിക്കുന്ന തീയതി മുതൽ 5 വർഷം വരെയാണ്. അക്കൗണ്ട് തുറന്നതു മുതൽ അവസാനം വരെ ഒരേ നിരക്കിലാണ് പലിശ നൽകുന്നത്. ഈ പാദത്തിൽ 6.5 ശതമാനമാണ് പലിശ നിരക്ക്.

എസ്ബിഐ ആർഡി

1 വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിന്, എസ്ബിഐ 5.10 ശതമാനമാണ് പലിശ നൽകുന്നത്. 2 വർഷം മുതൽ 3 വർഷം വരെയുള്ള കാലയളവിൽ, പലിശ നിരക്ക് 5.20 ശതമാനമാണ്. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ളവർക്ക്, ബാങ്ക് 5.45 ശതമാനം ഓഫർ ചെയ്യുന്നു. 5 വർഷം മുതൽ 10 വർഷം വരെ നീണ്ടുനിൽക്കുന്ന കാലയളവിലേക്ക് എസ്ബിഐ 5.50 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ നിക്ഷേപ കാലയളവ് 12 മാസമാണ്; പരമാവധി നിക്ഷേപ കാലാവധി 120 മാസമാണ്.

ഐസിഐസിഐ ബാങ്ക് ആർഡി

ഐസിഐസിഐ ബാങ്ക് സാധാരണ പൗരന്മാർക്ക് 4.75 ശതമാനം മുതൽ 7.10 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 5.25 ശതമാനം മുതൽ 7.50 ശതമാനം വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2023 ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വന്നു.

എച്ച്‌ഡിഎഫ്‌സി ആർഡി

എച്ച്‌ഡിഎഫ്‌സി ബാങ്ക് ആറ് മാസത്തേക്ക് 4.50 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 9 മാസം, 12 മാസം, 15 മാസം എന്നിങ്ങനെ യഥാക്രമം 5.75 ശതമാനം, 6.60 ശതമാനം, 7.10 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.  24 മാസം, 27 മാസം, 36 മാസം, 39 മാസം, 48 മാസം, 60 മാസം, 90 മാസം, 120 മാസം എന്നിങ്ങനെയുള്ള കാലയളവുകൾക്ക് 7 ശതമാനം പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

യെസ് ബാങ്ക് ആർഡി

6 മാസം മുതൽ 5 വർഷം വരെയോ അതിൽ കൂടുതലോ കാലാവധിയുള്ള ആർഡികൾക്ക് 6.10 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്കുകളാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആർഡി 3 മാസത്തെ ഒന്നിലധികം കാലയളവുകളിലേക്ക് ബുക്ക് ചെയ്യാം, അതായത്: 6 മാസം, 9 മാസം, 12 മാസം കാലയളവുകൾ. തവണകൾ അടയ്ക്കാത്തതിന് 1 ശതമാനം പിഴ ഈടാക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News